140 :ഡീനായ കാലത്തെ ചില അനുഭവങ്ങള്‍ -3 വില്‍ക്കാനുണ്ട് പി എച് ഡി , ഒരു മോഷണവും
എങ്ങനെയെങ്കിലും ഗവേഷണ ബിരുദം ഒപ്പിച്ചെ ടുക്കുവാന്‍ ചില വ്യക്തികളുടെ ശ്രമങ്ങളെപ്പറ്റി കഴിഞ്ഞ പോസ്റ്റിന്റെ അവസാനം സൂചിപ്പിച്ചി രുന്നു. അദ്ധ്യാപക വൃത്തിയില്‍ തുടരുന്ന വ്യക്തി കള്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് കയറ്റം കിട്ടണമെങ്കില്‍ പി എച് ഡി ബിരുദം നിര്‍ബന്ധമാക്കി യതിന്റെ പരിണത ഫലം ആയിരുന്നു ഈ പി എച് ഡി കിട്ടാനുള്ള പരക്കം പാച്ചില്‍ . ഗവേ ഷണം ചെയ്യുമ്പോള്‍ ഒരു ഗവേഷകന് കിട്ടുന്ന ഫലങ്ങള്‍ പ്രബ ന്ധങ്ങളായി മാസികകളിലോ കൊന്ഫെരന്സുകളിലോ അവത രിപ്പിക്കുന്നതു സാധാര ണമാണ്. തീസിസ് കൊടുക്കുന്ന തിനു മുമ്പേ കൂടുതല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നല്ലത് തന്നെ.
ഞാന്‍ എന്‍ ഐ റ്റി യില്‍ പി ജി & റിസേര്‍ച് ഡീന്‍ ആയിരു ന്നപ്പോള്‍ എനിക്ക് മേല്‍പ്പറഞ്ഞ തരം രണ്ടു സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കെണ്ടിവന്നു. ഒന്നാമത്തേത് ഒരു ചായക്കോ പ്പയിലെ കൊടും കാറ്റായിരുന്നു, എന്നാല്‍ രണ്ടാമത്തേത് കൊടും വഞ്ചന തന്നെ. രണ്ടും ഞങ്ങളുടെ സ്ഥാപനത്തില്‍ ഗവേഷണം ചെയ്തു കൊണ്ടിരുന്ന ആള്‍ക്കാരെ സംബന്ധിച്ചായിരുന്നു.. ഒന്നാമതെത് ഞങ്ങളുടെ ഒരു ഗവേഷണ വിദ്യാര്‍ഥി ഒരു കൊണ്ഫെ രന്സിനു അയച്ച പ്രബന്ധം മറ്റേതോ പ്രബന്ധ ത്തില്‍ നിന്ന് കോപ്പിയടിച്ചതായിരുന്നു എന്ന് സംഘാടകര്‍ കണ്ടെത്തി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് അയച്ചു എന്നതായിരുന്നു. സ്വാഭാവികമായും മറ്റുള്ളവര്‍ ചെയ്ത ഗവേഷണ ഫലങ്ങള്‍ കോപ്പി യടിച്ചു സ്വന്തമായി പ്രസിദ്ധീകരിക്കുക(plagiarism) എന്നത് അക്ഷന്തവ്യമായ കുറ്റം തന്നെ. ഈ ആരോപണം വന്നപ്പോള്‍ തന്നെ , ഞങ്ങള്‍ ആ പ്രബന്ധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു, പോരാ ഞ്ഞു അവര്‍ പറഞ്ഞ ആരോപണം ശരിയാണോ എന്ന് കണ്ടെത്താന്‍ സ്വതന്ത്രരായ മൂന്ന് പ്രൊഫ സര്‍മാരുടെ കമ്മറ്റിയെ പരിശോധിക്കാന്‍ നിയോ ഗിച്ചു. അവര്‍ വിശദമായി പരിശോധി ച്ചപ്പോള്‍ , ഭാഗ്യത്തിന് ആ പ്രബന്ധത്തില്‍ അതെഴുതിയ ആള്‍ തന്റെതെന്നു അവകാശപ്പെട്ടു പ്രസിദ്ധ പ്പെടുത്തിയ ഗവേഷണ ഫലങ്ങള്‍ തനതു തന്നെ ആയിരുന്നു, എന്നാല്‍ പ്രബന്ധത്തിന്റെ ആദ്യ ഭാഗത്ത് ഈ വിഷയവുമായി ബന്ധപ്പെട്ടു മറ്റുള്ളവര്‍ ചെയ്ത ഗവേഷണങ്ങളെ പറ്റി ചുരുക്കത്തില്‍ വിവരിച്ചപ്പോള്‍ മുമ്പ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധ ത്തില്‍ നിനും കുറെ ഭാഗം അത് പോലെ കോപ്പി യടിച്ചു ചേര്‍ത്തിരുന്നു. (literature survey ) മന:പൂര്‍വ്വം ആണോ അറിയില്ല, പ്രസ്തുത പ്രബന്ധം അവലംബ മായി (Referenceര്) കൊടുത്തിട്ടും ഇല്ലായിരുന്നു. ഏതായാലും കോപ്പിയടി കോപ്പിയടി തന്നെ , അയാള്‍ക്ക് ന്യായമായ ശിക്ഷ ഞങ്ങള്‍ കൊടുക്കുകയും ചെയ്തു.
രണ്ടാമത്തെത് ഒരു സ്വാശ്രയ കോളേജിലെ രണ്ടു പ്രൊഫസര്‍ മാര്‍ പണം കൊടുത്തു പി എച് ഡി വാങ്ങി എന്ന ആരോപണം ആയി രുന്നു. കേരള തമിഴ് നാടു അതൃത്തിക്കടുത് ഉള്ള ഒരു കോളേ ജി ലെ രണ്ടു വകുപ്പ് തലവന്മാര്‍ ഞങ്ങളുടെ കോളേ ജിലെ പാര്‍ട്ട് ടയിം ഗവേഷണ വിദ്യാര്‍ഥി കള്‍ ആയിരുന്നു. ഇവരാണ് ഇങ്ങനെ പണം കൊടു ത്തു പി എച് ഡി വാങ്ങിയത്. ആ സ്ഥാപനത്തിലെ തന്നെ ഒരദ്ധ്യാപകന്‍ ആണ് എനിക്ക് ഈ വിവരം കത്തയച്ചത്. അതില്‍ പറഞ്ഞ വിവരം അനുസരിച്ച് ഈ രണ്ടു പേരും ഏതോ ഒരു ഇല്ലാത്ത യുനിവേ ര്സി റ്റിയുടെ പി എച് ഡി 60,000രൂപാ വീതം കൊടുത്തു കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എജെന്‍സിയില്‍ നിന്നും വാങ്ങി എന്നതായി രുന്നു. ഡിഗ്രീ കിട്ടിയ വിവരങ്ങള്‍ ആ യുനിവേ ര്സിറ്റിയുടെ വെബ്സയിറ്റില്‍ ഉണ്ട് എന്ന് എഴുതി യിരുന്നു. വെബസൈട്റ്റ് പരിശോധിച്ചപ്പോള്‍ യുണി വേര്സിറ്റിയുടെ ആസ്ഥാനം യു കെ യിലും (.uk)അവരുടെ വിദൂര ക്യാമ്പസ് ആയ ന്യു സില ന്റില്‍(.nz) നിന്നാണ് ഇവര്‍ക്ക് ബിരുദം കൊടു ത്തിരുന്നത് എന്ന വിവരം കണ്ടു. ഈ രണ്ടു പേരും എന്‍ ഐ റ്റി യില്‍ ചെയ്ത കോഴ്സ് വര്‍ക്ക് ഈ ഇല്ലാത്ത യുനി വേര്സിറ്റിയില്‍ ചെയ്തതായും , രണ്ടു പേരും അവരുടെ പ്രഖ്യാ തരായ പൂര്‍വ വിദ്യാര്‍ഥി കളായും അവിടെ കൊടുത്തിരുന്നു. ഈ രണ്ടു പേരെ കോളേജിലെ ഡയരക്ടര്‍ മറ്റദ്ധ്യാപകരു ടെയും കുട്ടികളുടെയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു വത്രേ. ഭയങ്കരന്മാര്‍ തന്നെ ഇവര്‍.
ഏതായാലും ഞാന്‍ ഇവരുടെ ചരിത്രം പരിശോ ധിച്ചു. ഇതിനു കുറച്ചുനാള്‍ മുമ്പ് ഈ രണ്ടു പേരെയും ഗവേഷണത്തില്‍ കാര്യമായി ഒന്നും ചെയ്യാതിരുന്നത് കൊണ്ടു ഡോക്ടോരല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ വഴക്ക് പറഞതായിരുന്നു. എല്ലാ സെമ സ്ട്ടരിന്റെയും തുടക്കത്തില്‍ ഗവേ ഷണ വിദ്യാര്‍ഥികള്‍ അവരുടെ പുരോഗതി കമ്മറ്റി മുമ്പാകെ വിലയിരുത്തിയതിനു ശേഷം തൃപ്തികരമാനെങ്കില്‍ ഫീസ് അടച്ചു രെജിസ്ടര്‍ ചെയ്യണം എന്ന് നിര്‍ബന്ധമാണ്. രെജിസ്ടര്‍ ചെയ്യുന്നത്തിനുള്ള വസാന്ന തീയതി കഴിഞു ഒരാഴ്ചക്കകം രെജിസ്ടര്‍ ചെയ്യാത്തവരുടെ ലിസ്റ്റു എന്റെ മുമ്പിലെത്തിക്കാന്‍ എന്റെ സഹായി യായ കുട്ടിയോട് പറഞ്ഞിരുന്നു. ആ ലിസ്സ്ടു പരിശോധിച്ചപ്പോള്‍ ഈ കക്ഷികള്‍ രണ്ടു പേരും ആ സെമസ്റ്റരില്‍ രെജിസ്ടര്‍ ചെയ്തിട്ടില്ല. അങ്ങനെ യുള്ള വരെ വിദ്യാര്‍ഥി സ്ഥാനത്തില്‍ നിന്ന് പുറത്താക്കാതി രിക്കാന്‍ ന്‍ കാരണം ചോദിച്ചു ഒരു ഷോ കോസ് നോട്ടീസ് കൊടുക്കുക പതിവാണ്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും അങ്ങനെ ഞങ്ങള്‍ ഷോ കോസ് നോട്ടീസ് കൊടുത്തിരുന്നു. ഇതിനു മറുപടി നിശ്ചിത സമയത്തിനകം കിട്ടാതിരുന്നത് കൊണ്ടു ഇവരെ പുറത്താക്കി കൊണ്ടു ഒരു മെമ്മോ അയച്ചിട്ടില്ല എന്ന് മാത്രമേ ഉണ്ടായി രുന്നുള്ളൂ. അത് കൊണ്ടു അവര്‍ രണ്ടു പേരും ഇപ്പോള്‍ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ അല്ല എന്നുറപ്പായി.
കുറച്ചു നാള്‍ കഴിഞ്ഞു ഈ വിവരം അണ്ണാ യുനി വേര്സിറ്റി യിലെ ഗവേഷണ വിഭാഗം ഡയരക്ടരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടി. നിങ്ങളുടെ രണ്ടു ഗവേ ഷണ വിദ്യാര്‍തികള്‍ പി എച് ഡി പണം കൊടു ത്തു വാങ്ങി എന്ന വിവരത്തെപ്പറ്റി ചോദിച്ചു കൊണ്ടു. അതിനും ഞങ്ങള്‍ മറുപടി അയച്ചു , ഈ കക്ഷികള്‍ ഞങ്ങള്‍ എന്‍ ഐ റ്റി യില്‍ നിന്ന് പുറത്താക്കിയവരാകുന്നു എന്ന വിവരം അറിയിച്ചു. അണ്ണാ യുനിവേര്സിറ്റി ഇതില്‍ എന്ത് തുടര്‍ നടപടി എടുത്തു എന്നറിവില്ല. ഏതായാലും അവര്‍ക്ക് ഈ കള്ള ഡിഗ്രീ കൊണ്ടു കൂടുതല്‍ കാലം മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. പൊതുവേ എല്ലാവരും അറിഞ്ഞ ന്നിലക്ക് അവരുടെ ഡിഗ്രീ അംഗീകരി ക്കപ്പെട്ടില്ല. ഈ രണ്ടു പേരും പിന്നീട് അണ്ണാ യുനിവേര്സിറ്റിയില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തി തന്നെ ബിരുദം വാങ്ങി എന്നാണു കേട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ