139 :ഡീനായ കാലത്തെ ചില അനുഭവങ്ങള്‍ -2 ഗവേഷണം മുഴുവന്‍ സമയമോ ഇടക്കിടക്കോ ?
എഞ്ചിനീയറിംഗ് മേഖലയില്‍ പൊതുവേ എം ടെക്കോ ബി ടെക്കോ കഴിഞ്ഞു നേരിട്ട് ഗവേഷണത്തിന് പോകുന്നവര്‍ വളരെ കുറവാണ് , പ്രത്യേ കിച്ചും എന്പതുകളിലും പിന്നീടും. കാരണം വ്യക്തമാണല്ലോ, മിക്ക വര്‍ക്കും മോശമല്ലാത്ത ജോലി കിട്ടിയി രിക്കും അത് കൊണ്ടു തന്നെ. ഗവേഷണം നടത്തി പി എച് ഡി ബിരുദം എടുക്കാന്‍ ശ്രമിക്കുന്നവര്‍ അത്യപൂര്‍വ്വം തന്നെ. ഞാന്‍ മദിരാശി, ഡല്‍ഹി ഐ ഐ റ്റി കളില്‍ പഠിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആ സ്ഥാപനങ്ങളായിട്ടു പോലും ഡിഗ്രീ കിട്ടി ക്കഴിഞ്ഞു നേരിട്ട് ഗവേഷണം നടത്താന്‍ വരുന്നവര്‍ വളരെ കുറവായിരുന്നു. വരുന്ന വര്‍ തന്നെ ഐ എ എസ് , ഐ ഈ എസ് മുതലായ മത്സരപ്പരീക്ഷക്ക് തയാറെടു ക്കുകയാണ് ആദ്യത്തെ വര്ഷം ചെയ്യുക. മിക്കവര്‍ക്കും ചിലവിനുള്ള തുക ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പായി കിട്ടും ഹോസ്റ്റലില്‍ അധികം ചിലവില്ലാതെ താമസവും ഭക്ഷണവും വലിയ നഗരങ്ങളില്‍ അത്ര എളുപ്പമല്ലല്ലോ. പിന്നാണോ kozhi ക്കോട് എന്‍ ഐ റ്റി പോലുള്ള സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് ആൾക്കാർ വരുക, അന്ന് സ്കോളര്‍ഷിപ്പായി കിട്ടുന്ന തുക അത്ര ആകര്ഷകമായിരുന്നില്ല എന്നത് കൊണ്ടും . ഇപ്പോള്‍ എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്തികൾക്ക് ആദ്യവര്‍ഷം തന്നെ 15,000 രൂപയ്ക്കു മേല്‍ തുക കിട്ടുന്നത് കൊണ്ടു അദ്ധ്യാപക ജോലിയില്‍ കയറാന്‍ താല്പര്യമുള്ളവര്‍ ചേരുന്നുണ്ട്.
അതുകൊണ്ടു എന്‍ ഐ റ്റി പോലുള്ള സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് വരുന്നവര്‍ കൂടുതലും മറ്റു സ്ഥാപനങ്ങളില്‍, പ്രത്യേ കിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കും .ജോലിയില്‍ നിന്നു ള്ള ശമ്പളത്തോടെയോ അല്ലാതെയോ മൂന്നു വര്‍ഷത്തെ അവധി എടുത്തു വരുന്ന വര്‍ കുറെ ഉണ്ടാവും . കേന്ദ്ര സര്‍ക്കാരിന്റെ അദ്ധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പി ക്കു ന്നതിന്റെ ഭാഗമായി Quality Improve ment Programme (QIP), Faculty Improve ment Programme (FIP) ഇവ അദ്ധ്യാപ കര്‍ക്ക് പൂര്‍ണ ശമ്പളവും ദൂരസ്ഥല ങ്ങളി ല്‍ പോയി പഠിക്കുമ്പോള്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കുറച്ചു സ്റ്റൈപ്പന്റും കിട്ടു ന്ന ഒരു പദ്ധതികളാണിവ. . തമാശയായി ‘മസാല ദോശ’ സ്കീം എന്ന് പറഞ്ഞിരുന്ന ഈ പദ്ധതിയില്‍ ഓരോ വര്‍ഷവും നിശ്ചിത അവസരങ്ങളെ ഉള്ളൂ. അത് കൊണ്ടു നല്ല മത്സരം കഴിഞ്ഞാണ് സെലക്ഷന്‍ കിട്ടുക. ഇതില്‍ വരുന്ന അദ്ധ്യാപ കര്‍ക്ക് മാതൃ സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു വര്ഷം മുഴു വന്‍ ശമ്പളവും ബത്തകളും നല്‍കുമെന്ന് ഉറപ്പുണ്ടാവണം , ഇതിനു പകരമായി ശമ്പള ത്തോട് കൂടി അവധിയെടുത്ത കാലയള വിനു തുല്യമായ കാലം അവിടെ ജോലി ചെയ്തു കൊള്ളാം എന്ന് ബോണ്ട് ഒപ്പിട്ടു കൊടുക്കണം എന്നാണു നിബന്ധന. ഈ അവസരം കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരുടെ കീഴില്‍ ഉള്ള സര്‍ക്കാര്‍ എയിഡെഡ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് മാത്രമേ ഉള്ളൂ. മറ്റു പ്രൈവറ്റ് , സ്വാശ്രയ കോളേജു കളിലെ അദ്ധ്യാപകരെ ഈ പദ്ധതിയില്‍ ഉള്പെടു ത്തിയാലും പ്രൈവറ്റ് സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കുകയില്ല. കൊടുക്കുന്നു എന്ന് സര്‍ട്ടിഫിക്കേറ്റ് കൊടുക്കും. ചില സ്ഥാപ നങ്ങള്‍ നാമമാത്ര മായ പ്രതിഫലം കൊടു ക്കും, അല്ലെങ്കില്‍ തിരിച്ചു വന്നാല്‍ ജോലി യില്‍ എടുത്തു കൊള്ളാം എന്ന ഉറപ്പു മാത്ര മേ കൊടുക്കുകയുള്ളൂ.
മറ്റൊരു മാര്‍ഗം അവധിഎടുക്കാതെ മാതൃ സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടു തന്നെ പാര്‍ട്ട് ടയിം ആയി ഗവേഷണം നട ത്തുക എന്നതാണ്. ആഴ്ചയില്‍ 20 ലധി കം മണിക്കൂര്‍ പഠിപ്പിച്ചതിനു പുറമേ ഗവേഷണം നടത്താനുള്ള സമയം ഇവര്‍ക്ക് കിട്ടുക അപൂര്‍വമാണ്. കാലിക്കറ്റ് യുണിവേര്സി റ്റിയില്‍ ഇതിനു സംവിധാനം ഉണ്ടായിരുന്നു. യുണിവേര്സിറ്റി അംഗീകരിച്ച ഗവേഷകരുടെ കീഴില്‍ അംഗീകൃത ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം ചെയ്യണം എന്ന നിബന്ധന പാലി ച്ചാല്‍ മതി. ഇത് പോലെ എന്‍ ഐ റ്റി യിലും പാര്‍ട്ട് ടയിം ആയി ഗവേഷണം നടത്താന്‍ ചിലര്‍ ഉണ്ടായിരു ന്നു. ഇവരില്‍ പലരും തുടര്‍ച്ചയായി ഒരു കാര്യം ചെയ്യാന്‍ ബുദ്ധി മുട്ടി മൂന്നു വര്‍ഷത്തിനു പകരം പലപ്പോഴും അഞ്ചും ഏഴും വര്ഷം ഗവേഷണം നടത്തി യാണ് പി എച് ഡി ബിരുദം നേടുന്നത്. അവ ധി കിട്ടുമ്പോള്‍ മാത്രം ഗവേഷണം നടത്തുക എന്നത് അത്ര ആശാസ്യമല്ല. കാരണം ഗവേഷണത്തില്‍ കാര്യമായ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഏതാണ്ട് മുഴുവന്‍ സമയ വും അതില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചേ പറ്റൂ. കുറച്ചു കുറച്ചു ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന തില്‍ വലിയ കാര്യമില്ല. എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ എങ്കിലും ചിട്ടയായി അച്ചടക്കത്തോടെ ഗവേഷണ കാര്യത്തിനു വേണ്ടി മാത്റം വിനിയോഗിക്കുകയായിരി ക്കും നല്ലത്.
എന്‍ ഐ റ്റി യില്‍ പി എച് ഡി ക്ക് മുന്നോ ടിയായി നാലോ അതിലധികമോ വിഷയ ങ്ങള്‍ (Course work) പഠിച്ചു പരീക്ഷ എഴുതി പാസാകണമെന്നത് കൊണ്ടു ഒരു വര്‍ഷമെ ങ്കിലും സ്ഥാപനത്തില്‍ ഉണ്ടാവണം. അതു കഴിഞ്ഞ് മാതൃ സ്ഥാപനത്തില്‍ ചേര്‍ന്ന് ഇടയ്ക്കിടയ്ക്ക് പുരോഗതി ഗൈഡി നെയും ഡോക്ടോരല്‍കമ്മറ്റിയും ബോദ്ധ്യപ്പെടു തിയാല്‍ മതി.
ഞാന്‍ ഡീനായി ചേരുമ്പോള്‍ ഇത്തരം കുറെയധികം പാര്‍ട്ട് ടയിം ഗവേഷക വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പലരും ഒന്നും ചെയ്യാതെ സെമസ്റ്ററില്‍ ഒരു പ്രാവശ്യം മാത്രം വന്നു കമ്മറ്റിയുടെ മുമ്പില്‍ എന്തെ ങ്കിലും കാട്ടിക്കൂട്ടി രെജിസ്റ്റര്‍ ചെയ്തു ഫീസ ടച്ച് പോകുകയായിരുന്നു. ഇത് അത്ര ആശാസ്യമല്ല എന്ന് ഞങ്ങള്‍ക്ക് തോന്നി . ഗവേഷണം തുടങ്ങി രണ്ടും മൂന്നും വര്ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും കാണിക്കാത്ത ഗവേഷണ വിദ്യാര്‍ഥികളെ പുറത്താക്കുകയാണ് നല്ലതെന്ന് തീരുമാ നിച്ചു. അതനുസരിച്ചുള്ള തീരുമാനം ഡോക്ടറല്‍ കമ്മിറ്റി എടുക്കുകയാണെന്ന് നല്ലതെന്ന് ഞാന്‍ പറഞ്ഞു. പ്രൊഫസര്‍ ആകാന്‍ പി എച് ഡി നിര്‍ബന്ധം ആക്കിയ സാഹചര്യ ത്തില്‍ എങ്ങനെ യെങ്കിലും പി എച് ഡി ഒപ്പിച്ചെടുക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമിച്ചി രുന്നു. ഇത്തരം പാര്ട്ടയിം വിദ്യാ ര്‍ഥികള്‍ ചെയ്ത സാഹസങ്ങള്‍ അടുത്ത ലക്ക ത്തില്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ