138 :ഡീനായ കാലത്തെ ചില അനുഭവങ്ങള്‍ -1 : പുതിയകോഴ്സുകള്‍

രു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വളര്‍ച്ച യില്‍ പുതിയതായി തുടങ്ങുന്ന കോഴ്സുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്നു പ്രത്യേകിച്ചു പറയേണ്ട ആവശ്യമി ല്ലല്ലോ.പുതിയ കോഴ്സുകള്‍ വരുമ്പോള്‍ അദ്ധ്യാപകര്‍ക്കും മറ്റുള്ള ജീവനക്കാര്‍ക്കും പ്രൊമോഷനും മറ്റും ഉള്ള അവസരങ്ങള്‍ കൂടുന്നു, പുതിയ കെട്ടിടങ്ങളും പരീക്ഷണ ശാലകളും മറ്റും ഉണ്ടാകുമ്പോള്‍ സ്ഥാപന ത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു, ഇതി നെല്ലാമുപരി പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കു ന്നത് വഴി എല്ലാവര്‍ക്കും അവസരത്തിനൊത്തു യരുവാനും കഴിയുന്നു. പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ വ്യത്യാസ ങ്ങള്‍ സ്വാഭാവികം ആയിരുന്നു.

പൊതുവേ പുതിയ കോഴ്സുകള്‍ തുടങ്ങാ നുള്ള പരിപാടി വകുപ്പുകളില്‍ ചര്‍ച്ച ചെയ്തു രൂപ രേഖയുണ്ടാക്കിയ ശേഷം ബി പി ജി എസ (Board for Post Graduate ടStudies) ഇല്‍ ചര്‍ച്ച ചെയ്ത ശേഷം ആണ് അംഗീകരിചിരുന്നത്. വിശദമായി കറി ക്കുല വും സിലബസും ചര്‍ച്ച ചെയ്തു അംഗീകരി ക്കുന്നു. അവസാനമാണ് സെനറ്റില്‍ അംഗീ കാരത്തിനു വയ്ക്കാറുള്ളത്.

കൂടുതല്‍ പുതിയ കോഴ്സുകള്‍ക്ക് ഞങ്ങ ള്‍ ആദ്യം പദ്ധതിയിട്ടത് ബിരുദാനന്തര ബിരുദങ്ങള്‍ക്കായിരുന്നു. എഞ്ചിനീയരിഗ് വകുപ്പുകള്‍ അവരവരുടെ അദ്ധ്യാപകരുടെ വൈദഗ്ദ്ധ്യം അനുസരിച്ചും അതാതു മേഖല യില്‍ വരുന്ന നൂതന പ്രവണതകള്‍ അനുസരിച്ചും ആണ് പദ്ധതികള്‍ തയാറാ ക്കിയത്. അതില്‍ വലിയ അഭിപ്രായ വ്യത്യാ സം ഇല്ലാതിരുന്നത് കൊണ്ടു സമന്വയം എളുപ്പമായിരുന്നു. എന്നാല്‍ സയന്‍സ് വകുപ്പുകളില്‍ പുതിയ കോഴ്സുകള്‍ തുട ങ്ങുന്നത് കുറച്ചു വിഷമം ഉള്ള പരിപാ ടി ആയി. ഒന്നാമത് ഡയരക്ടരുടെയും എന്റെ യും വ്യക്തിപരമായ അഭിപ്രായത്തില്‍ വര്‍ഷങ്ങളായി കേരളത്തിലെ കോഴിക്കോട്, കേരള , എം ജി യുനിവേര്സിറ്റി കളില്‍ ഉള്ള മാതിരി എം എസ്സ്സി കോഴ്സുകള്‍ എന്‍ ഐ റ്റി യിലും തുടങ്ങുന്നത് അര്‍ത്ഥമില്ലാത്ത കാര്യമായി തോന്നി. എന്‍ ഐ റ്റി യിലെ കോഴ്സു കള്‍ക്ക് തനതായ വ്യക്തിത്വം ഉള്ളവയായിരിക്കണം എന്ന് ഞാനും മറ്റു കുറെ അധ്യാപകരും നിര്‍ബന്ധിച്ചു. രണ്ടു വര്‍ഷത്തെ കോഴ്സിനു പകരം മൂന്നു വര്ഷം കൊണ്ടു തീരുന്ന എം എസ സി (ടെക്) കോഴ്സുകളാണ് അഭികാമ്യം എന്ന് തീരുമാ നമായി. ഐ ഐ റ്റി കളില്‍ ആര് വര്‍ഷത്തെ ഏകോപിത കോഴ്സുകള്‍ (Integrated MSc Tech) ഉള്ളത് പോലെ. എന്നാല്‍ സയന്‍സ് ഡിപ്പാര്‍ത്ടു മെന്റുകളിലെ ചില അദ്ധ്യാപ കര്‍ക്ക് , പ്രത്യേകിച്ചും വര്‍ഷങ്ങളായി, പഴയ രീതിയില്‍ ഉള്ള ഊര്‍ജതന്ത്രവും രസതന്ത്ര വും മാത്രം പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപ കര്‍ക്ക് ഇതില്‍ ശക്തമായ എത്രുപ്പുണ്ടാ യിരുന്നു. തങ്ങള്‍ക്ക് പരിചയം കുറവായ മേഖലയില്‍ ആകുമ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ പഠിച്ചു പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടാകും എന്ന ഹ്രസ്വ ദൃഷ്ടി ആയിരുന്നു ഇതിനു കാരണം. ഇത്തരം എത്രുപ്പുകള്‍ ഞങ്ങള്‍ സെനറ്റ് ചര്‍ച്ചയില്‍ നേരിട്ടു . മാത്തമാറ്റിക്സ് വകു പ്പില്‍ ഈ പ്രശ്നം ഉണ്ടായില്ല, കാരണം അവിടത്തെ അദ്ധ്യാപ കര്‍ എഞ്ചിനീയറിംഗ് മാത്തമാട്ടിക്സ് വര്‍ഷങ്ങളായി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വരായിരുന്നല്ലോ. ചുരുക്കത്തില്‍ ഊര്‍ജ തന്ത്ര വിഭാഗത്തില്‍ മെറ്റീരിയല്‍ സയ ന്‍സിലും രസതന്ത്ര വകുപ്പില്‍ പോളിമര്‍ സയന്‍സിലും പ്രാധാന്യം കൊടുത്തുകൊ ണ്ടുള്ള കോഴ്സുകളാണ് തുടങ്ങാന്‍ തീരുമാനിച്ചത്. കാല ക്രമത്തില്‍ ഇത് മറ്റു കോളേജുകളിലെ എം എസ സി കോഴ്സ് പോലെ ആയി തീര്‍ന്നു എന്ന് കേള്‍ക്കുന്നു. അത് മറ്റൊരു വിധി വിപര്യയം !!

ഏതായാലും ഞാന്‍ ഡീനായിരുന്ന മൂന്നു വര്ഷം കൊണ്ടു എന്റെ മേലധികാരി കളായിരുന്ന രണ്ടു ഡയരക്ടര്മാരുടെ ഉപദേശത്തോടെയും മറ്റു സഹപ്ര വര്‍ത്ത കരുടെ പൂര്‍ണ സഹകരണത്തോടെയും എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ എല്ലാം ഓരോ പുതിയ എം ടെക് പ്രോഗ്രാമു കളും മാത്സ്, ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ എം എസ സി (ടെക്) കോഴ്സുകളും തുടങ്ങാന്‍ കഴിഞ്ഞു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും