85 :ഇനനു് ഗുരുപൂര്ണിമ എന്റെ ഗുരുക്കന്മാര്ക് പ്രണാമം
ഇന്ന് ഗുരു പൂര്ണിമ . നമ്മെ നാമാക്കിയ ഗുരുക്കന്മാരെ വന്ദിക്കുന്ന ദിവസം. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ചരാചരങ്ങ ളുടെയും നിലനില്പിന് കാരണമായ സൂര്യ ഭഗവാന്റെ ദക്ഷിണായന കാലത്തിനു തുടക്കം. എന്നെ കളരിയില്‍ പഠിപ്പിച്ച കൃഷ്ണക്കുരു പ്പാശാനും സ്കൂള് വിദ്യാഭ്യാസ കാലത്തെ എ പി നീലകണ്ടപ്പിള്ള സാരിനും ടി ആര്‍ കേശവപിള്ള സാറിനും പാലക്കാട്ടു വച്ച് മലയാളം പഠിപ്പിച്ച എസ് ഗുപ്തന്‍ നായര്‍ സാറിനും ലീലാവതി ടീച്ചര്ക്കും കൊല്ലത്ത് ടി കെ എമ്മിലെ ഹരിഹരന്‍ സാറിനും മധുസൂദനന്‍ സാറിനും ലെബ്ബ സാറിനും ഐ ഐ റ്റി ഡല്ഹിയിലെ എന്റെ ഗവേഷണ ഗൈഡും ഗുരുവും ആയിരുന്ന പ്രൊഫ. എ കെ മഹാലനാ ബിസ് സാറിനും പ്രണാമം അര്‍പ്പിച്ചു കൊണ്ടു ഈ കുറിപ്പ് തുടങ്ങുന്നു.
ഇവരില്‍ പലരും ഇന്ന് മണ്മറഞ്ഞു കഴിഞ്ഞു. ഡല്ഹിയില്‍ എന്റെയും മറ്റൊരു ഗവേഷക വിദ്യാര്ഥി്യുടെയും തീസിസ് ജോലി പൂര്ത്തി യായിക്കഴിഞ്ഞു പ്രൊഫസര്‍ മഹാലനാബിസ് അമേരിക്കയിലേക്ക് പോയ വിവരംസൂചിപ്പി ച്ചിരുന്നല്ലോ. സാധാരണ എ കെ എം നേ പ്പോ ലെ യുള്ള ഐ ഐ റ്റി പ്രൊഫസര്‍മാര്‍ ഒന്നോ രണ്ടോ വര്ഷം കൂടുമ്പോള്‍ വെക്കേഷന്‍ കാലത്ത് വിദേശ യൂനിവെര്സിറ്റികളില്‍ പ്രഭാഷണ സന്ദര്ശനം നടത്തുക പതിവായി രുന്നു. എന്നാല്‍ ഇത്തവണ പ്രൊഫസര്‍ ഒരു വര്ഷത്തെ നീണ്ട അവധിയില്‍ ആണ് പോയതു. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ ധര്മ്മപത്നിക്ക് ഹൃദയ സംബ ന്ധമായ ഒരു ചെറിയ ശസ്ത്രക്രിയ ചെയ്യേണ്ടി യിരുന്നു എന്നത്. ഹൃദയത്തില്‍ മര്മ്മരം (murmour) ഉണ്ട് എന്ന് All India Institute ലെ പ്രഫസരുടെ സുഹൃത്തുക്കളായ ചില ഡോക്ട ര്മാര്‍ കണ്ടെത്തി. കഴിയുമെങ്കില്‍ ശസ്ത്രക്രിയ അമേരിക്കയില്‍ തന്നെ പോയി ചെയ്താല്‍ കൊള്ളാമെന്നു അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു. രണ്ടാമതു അദ്ദേഹത്തിന്റെ മകന് ശ്രമിച്ചെ ങ്കിലും ഐ ഐ റ്റി കളില്‍ ഒന്നും കംപ്യുട്ടര്‍ സയന്സിനു പ്രവേശനം കിട്ടിയില്ല, അയാള്ക്ക് അമേരിക്കയില്‍ കാലിഫോര്ണിയ യൂണീവെര്സിറ്റിയില് പ്രവേ ശനം കിട്ടുകയും ചെയ്തു. അപ്പോള്‍ ഭാര്യയുടെ ശസ്ത്രക്രിയയും മകന്റെ പഠനവും ആയിരുന്നു ഉദ്ദേശം. ഒരു വര്ഷം അവധിയില്‍ അവിടെ ജോലി ചെയ്താല്‍ ഭാര്യയുടെ സര്ജറി കഴിഞ്ഞു തിരിച്ചു പോരാം എന്ന കണക്ക് കൂട്ടലില് ആയിരുന്നു അദ്ദേഹം പോയത് എന്ന് തോന്നുന്നു. ആദ്യം ലീഹയ് യൂനിവേര്സിറ്റിയില്‍ ആയിരുന്നു ജോലിക്ക് ചേര്ന്നത്.
എന്നാല്‍ ഒരു വര്ഷത്തിനകം അദ്ദേഹം ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല അതു കൊണ്ടു അവധി നീട്ടിക്കൊടുക്കാന്‍ അപേക്ഷ കൊടുത്തു. അദ്ദേഹത്തിന്റെ അപേക്ഷ എന്ത് കൊണ്ടോ സ്വീകരിക്കപ്പെട്ടില്ല, അക്കാരണത്താല്‍ ഐ ഐ റ്റി യിലെ ജോലി രാജിവക്കെണ്ടി വന്നു.
ബാംഗളൂരില്‍ ഇന്ത്യന്‍ ഇന്സ്ട്ടിട്യ്യുറ്റ് ഓഫ് സയന്സില്‍ അദ്ദേഹം ഒരു കൊണ്ഫരന്സിനു വന്നിരുന്നു. താല്പര്യം ഉണ്ടെങ്കില്‍ താനും ഒരു പേപ്പര്‍ അയച്ചോളൂ , നമുക്ക് ബാംഗളൂരില്‍ വച്ച് കാണാം എന്ന് അദ്ദേഹം എനിക്ക് എഴുതിയിരുന്നു. അതനുസരിച്ച് ഞാന്‍ പി എച് ഡി ക്കു ചെയ്ത ഗവേഷണത്തിന്റെ ഭാഗമായ പ്രസിദ്ധ പ്പെടുത്താത്ത ഒരു റിസള്ട്ട് പ്രബന്ധമാക്കി അയച്ചു , രണ്ടു ഗൈഡന്‍ന്മാരുടെയും എന്റെയും പേരില്‍ . ബാംഗളൂരില്‍ കൊണ്ഫരന്സിനു സാര്‍ മുഖ്യ പ്രഭാഷകനായിരുന്നു. അത് കഴിഞ്ഞു വൈകുന്നേരം എന്നെ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ കൊണ്ടു പോയി കുറെ നേരം ഞങ്ങള്‍ വര്ത്തമാനം പറഞ്ഞിരുന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം ബാംഗ്ലൂര്‍ മാര്ക്കറ്റില്‍ പോയി അദ്ദേഹം സ്വന്തം ഭാര്യക്ക് സാരി വാങ്ങാന്‍ പോയപോള്‍ എന്നെയും കൂട്ടി, കൂട്ടത്തില്‍ എന്റെ ഭാര്യയ്ക്കും സ്നേഹപൂര്വ്വം ഒരു സാരി വാങ്ങി തന്നു.
തിരിച്ചു പോയിക്കഴിഞ്ഞു ഏകദേശം ഒരു വര്ഷം കൂടി കഴിഞ്ഞുകാണും. എനിക്ക് അദ്ദേഹത്തിന്റെ ഒരു കത്ത് കിട്ടി. അതില്‍ എഴുതിയിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ്. ഗുജറാത്തില്‍ നിന്ന് അമേരിക്ക യില്‍ പഠിക്കുന്ന ഒരു ചെക്കനാണ് വരന്‍. താന്‍ വരണം , ഞാന്‍ വിവാഹത്തിന്റെ ദിവസവും മറ്റും വഴിയെ അറിയിക്കാം എന്നും എഴുതിയിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് സാറിന്റെ കത്തൊന്നും കിട്ടിയില്ല. എന്ത് സംഭവിച്ചു എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് ഐ ഐ റ്റി യിലെ ഒരു ന്യുസ് ലെറ്ററില്‍ പ്രൊഫസര്‍ മരണമടഞ്ഞു എന്ന വിവരം ഞാന്‍ അറിയുന്നത്. പിന്നീട് ഞാന്‍ അറിഞ്ഞതിതായിരുന്നു.
പ്രൊഫസര്‍ ഭാര്യയുടെ അസുഖം ചികിത്സിക്കാന്‍ പോയി എങ്കിലും അവിടെ വച്ച് അദ്ദേഹത്തിന് പെട്ടെന്ന് വയറ്റില്‍ വേദന തോന്നി പരിശോധ നയില്‍ കുടലില്‍ ക്യാന്സര്‍ ആണെന്ന് കണ്ടെ ത്തിയിരുന്നു. അല്പം വൈകിപ്പോയിരുന്നു ഇത് കണ്ടെത്താന്‍, അക്കാരണം കൊണ്ടു ശസ്ത്ര ക്രിയ ചെയ്യാനുള്ള ഘട്ടം കഴിഞ്ഞിരുന്നു എന്നും അദ്ദേഹം ഏതാനും ആഴ്ച്ചകള്ക്ക് ഉള്ളില്‍ രോഗ ത്തിന് കീഴടങ്ങി എന്നുമാണ് അറിഞ്ഞത്. എന്റെ ജീവിതത്തില്‍ നിര്ണായകമായ സ്വാധീനം വഹിച്ച അപൂര്വ്വം വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു എന്റെ പ്രൊഫസര്‍. അദ്ദേഹത്തിന്റെ പാവനസ്മരണക്കു മുമ്പില്‍ ദു:ഖപുഷ്പങ്ങള്‍ അര്പ്പിക്കുന്നു.
പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി ഒന്നും അറിയുന്നില്ലായിരുന്നു. അടുത്തു അദ്ദേ ഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന പ്രൊഫ. ദത്താ റെ എന്‍ ഐ റ്റി യില്‍ വന്നപ്പോള്‍ ഞാന്‍ വിവരം അന്വേഷിച്ചു. അവര്‍ അമേരിക്കയില്‍ സ്ഥിരതാമ സമാക്കി എന്നും പ്രൊഫസരുടെ മൂത്ത മകന്‍ ലോക പ്രശസ്തനായ ഒരുസംഗീതജ്ഞനായി തീര്ന്നു എന്നും അറിഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ