77 :ശബരിമലയാത്രകള്‍ കോഴിക്കോട്ടു നിന്ന്

ഹെര്ണിയ ശസ്ത്രക്രിയ കഴിഞ്ഞു മൂന്നു മാസമായിട്ടുണ്ടാവും . അപ്പോഴാണ് മണ്ഡലകാലം ആരംഭിച്ചത്. ശബരിമലയ്ക്ക് പോകുന്നവരുടെ വൃതാനുഷ്ടാനത്തിന്റെ കാലം. ചെറുതായിരു ന്നപ്പോള്‍ അച്ഛന്റെ കൂടെ പലപ്രാവശ്യം നാട്ടില്‍ നിന്ന് മലയ്ക്കു പോയിട്ടുണ്ട് , അവസാനം 8 ആം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശബരി മലയ്ക്ക് പോയത്. അന്നു യാത്ര അച്ഛനും ചിറ്റപ്പനും മകളും ഞാനും കൂടി ആയിരുന്നു. അങ്ങോട്ട്‌ എരുമേലി, അഴുത, കരിമല, പമ്പ വഴി നടന്നാണ് പോയിരുന്നത്. ശരിക്കും ബുദ്ധിമുട്ടു കള്‍ സഹിച്ചുള്ള യാത്ര. ഭക്ഷണസാധനങ്ങള്‍ തലച്ചുമടായി കൊണ്ടു വന്നു ഇടത്താവളത്തില്‍ വച്ച് കഞ്ഞിയും മറ്റും ഉണ്ടാക്കി ചമ്മന്തിപ്പൊടി യും ചുട്ട പപ്പടവുമായി കഞ്ഞി കുടിച്ചു കടുവ യെയും മറ്റും പേടിച്ചായിരുന്നു യാത്ര. ഇപ്പോള്‍ പമ്പ വരെ വാഹനങ്ങള്‍ എത്തും . അവിടെ നിന്നുള്ള മല കയറിയാല്‍ മതി. പഴയ നാല്പത്തി യൊന്നു ദിവസം വ്രതം അനുഷ്ടിക്കുന്നതിനു പകരം ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ല. മണ്ഡ ലകാലം മുഴുവന്‍ ആള്ക്കാര്‍ പോകുന്നു വരുന്നു.

അന്ന് ആര്‍ ഈ സി യില്‍ നിന്ന് ഏതാനും അധ്യാ പകര്‍ ശബരിമലക്ക് പോയിരുന്നു, സംഘമായി. പല കാര്യത്തിലും എന്റെ ഗുരുവായിരുന്ന ഭരതന്‍ സാര്‍, മെക്കാനി ക്കലിലെ എ ബാലസുബ്രമണ്യം സാര്‍ ഇവരൊക്കെ ഇതിലെ സ്ഥിരം അംഗങ്ങളാ യിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമം തീരാറായ കാലത്ത് ഞാനും ശബരിമലയ്ക്ക് പോകാന്‍ തീരുമാനിച്ചു. കോഴിക്കോട്ടു നിന്ന് ബസ്സില്‍ ആയിരുന്നു യാത്ര. ഒരു ദിവസം വൈകു ന്നേരം കോഴിക്കോട്ടു നിന്ന് പുറപെട്ടു രാത്രി ഗുരു വായൂരില്‍ തങ്ങി പുലര്ച്ചേ തൃപ്രയാര്‍, കൊടുങ്ങ ല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ , എരുമേലി എന്നീ ക്ഷേത്രങ്ങളില്‍ ദര്ശനം നടത്തിയാണ് യാത്ര. രണ്ടാം ദിവസം വൈകുന്നേരം പമ്പയില്‍ എത്തിച്ചേരും. പമ്പയില്‍ കുളിച്ചു മല കയരി ഏകദേശം രാത്രി 8 – 9 മണി ക്ക് മുമ്പ് സന്നിധാനത്തിലെത്തും. അതായിരുന്നു പതിവ്. രാവിലെ നെയ്യഭിഷേകം നടത്തി പ്രസാദം വാങ്ങി 7 മണിയോടെ മലയിറങ്ങും. രാത്രി 8 മണിക്ക് തിരിച്ചു കോഴിക്കോട്ടെത്തും. യാത്ര അല്പം ശ്രമകരമാണ് എങ്കിലും ഇത്രയധികം ക്ഷേത്രങ്ങളില്‍ ഒറ്റയടിക്ക് ദര്ശനം നടത്താന്‍ കഴിയുകയും അവസാനം കലിയുഗവരദനായ ശബരിമല ധര്മ്മശാസ്താവിനെ വണങ്ങാന്‍ കഴിയുന്നതും അപൂര്വമായ അനുഭവം ആയിരു ന്നു. മാലയിട്ടവര്‍ എല്ലാവരും അയ്യപ്പന്മാര്‍, ഉച്ച നീചത്വം ഇല്ലാത്ത ആ ഉദാത്ത സങ്കല്പം ആവണം ശബരിമല തീര്‍ഥാടകരുടെ എണ്ണം ഇപ്പോഴും വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന തിനു കാരണം. പിക്നിക്കിനു പോകുന്ന ലാഘവത്തോടെ മല യ്ക്കു പോകുന്നവര്‍ക്കു ശരിക്കും ആ യാത്ര യുടെ അനുഭവം കിട്ടുമോ എന്ന് സംശയമാണ്.

ശബരിമല തീര്ഥാടനത്തിന്റെ ചില ആചാരങ്ങള്‍

വ്രതാനുഷ്ടാനം: ശബരിമലയില്‍ അയ്യപ്പ ദര്ശനത്തിനു പോകു സന്നവര്‍ ചില കാര്യങ്ങ ളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതായിരിക്കും. ഒന്നാമതായി ശബരിമലയില്‍ ജാതി മത ഭേദമെ ന്യേ എല്ലാവര്ക്കും ദര്ശനത്തിനു പോകാവുന്ന താണ്. എല്ലാവരും പണ്ടൊക്കെ 41 ദിവസം വ്രതം അനുഷ്ടിച്ചാണ് പോകുന്നത്. ശബരി മലക്ക് പോകാന്‍ വ്രതം അനുഷ്ടിക്കുന്ന കാല ത്ത് മത്സ്യമാംസ ഭക്ഷണം ഒഴിവാക്കണം. സ്ത്രീ കളുമായി സഹശയനം പാടില്ല. രജസ്വലയായ സ്ത്രീകളെ കാണുന്നത് പോലും വര്ജ്യമായി രുന്നു. എല്ലാ ദിവസവും രാവിലെ കളിച്ചു ശുഭ്ര വസ്ത്രം ധരിച്ചു ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കഴിവതും തനിയെ ഭക്ഷണം ഉണ്ടാക്കി കഴിക്കു ന്നത്‌ കൊള്ളാം. വീട്ടില്‍ ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി തരുന്നുവെങ്കില്‍ അവര്‍ കുളിച്ചശേഷം മാത്രമേ ഭക്ഷണം ഉണ്ടാക്കാവൂ. വീട്ടില്‍ പണ്ടൊ ക്കെ ഋതുമതികളായ സ്ത്രീകള്‍ അടുക്കളയില്‍ കയറാറില്ലായിരുന്നു. ഇപ്പോഴും അവര്‍ ഉണ്ടാക്കി യ ഭക്ഷണം അയ്യപ്പന്മാര്‍ കഴിക്കാന്‍ പാടില്ല. മദ്യം, മറ്റു ലഹരി പദാര്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകള്ക്കു ഋതുമതിയാകുന്നതിനു മുമ്പോ ആര്ത്തവം നിന്ന ശേഷം മാത്രമേ ശബ രിമലയില്‍ പ്രവേശനം ഉള്ളൂ. വ്രതം തുടങ്ങുന്ന ദിവസം രുദ്രാക്ഷ മാലയോ തുളസിമാലയോ കൂടെ പുതിയ കറുത്ത വസ്ത്രവും ( മലബാര്‍ ഭാഗത്ത്‌ മാത്രം ) പൂജിച്ചു അന്നുമുതല്‍ മാല കഴുത്തില്‍ ധരിക്കുകയും ആ വസ്ത്രം ഉടുക്കുക യും ചെയ്യുന്നു. ഓഫീസില് പോകുന്നവര്‍പോലും ചിലര്‍ ഇപ്പോള്‍ കറുത്ത വസ്ത്രം ധരിക്കുന്നു. എന്നാല്‍ തെക്കോട്ട്‌ ഈ രീതി അത്ര പ്രചാരമില്ല. കാവി വസ്ത്രമോ നീല കൈലിയോ ഒക്കെ ധരിക്കുന്നവരും ഇപ്പോള്‍ കാണാറുണ്ടു. 
ഇരുമുടി: ശബരിമല വ്രതം അവസാനിക്കുന്ന തിനു യാത്ര പുറപ്പെടുന്ന ദിവസം പലപ്രാവശ്യം മലയ്ക്ക് പോയി പരിചയസമ്പന്നനായ ഒരു ഗുരു സ്വാമിയുടെ കാര്മ്മികത്വത്തില്‍ കെട്ടു നിറ യ്ക്കുന്നു . കെട്ടുനിരയെന്നാല്‍ അയ്യപ്പന്മാര്‍ തലയില്‍ വഹിച്ചു കൊണ്ടു പോകുന്ന കെട്ടു അഥവാ ഇരുമുടിക്കെട്ട് നിറയ്ക്കുന്നതാണ് കേട്ടുനിറ. ഇരുമുടിക്കെട്ടുമായാണ് സ്വാമി ദര്‍ശനത്തിനു ശബരി മലക്ക് പോകേണ്ടത്. ഇരുമുടിക്കെട്ടിന് പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു ഭാഗമാണ് ഉള്ളത്. തലയില്‍ വെക്കുമ്പോള്‍ മുമ്പില്‍ വരുന്നത് മുന്കെട്ടു, പുറകില്‍ വരുന്നത്‌ പിന് കെട്ടു. മുന്കെട്ടില്‍ പൂജാ സാധനങ്ങളാണ് നിറയ്ക്കുക. കെട്ടില്‍ നിറയ്ക്കുന്ന ഏറ്റവും പ്രധാ നപ്പെട്ടത് നെയ്യു നിറച്ച തേങ്ങയാണ്. ഏതെങ്കിലും കാരണ വശാല്‍ മലയില്‍ പോകാന്‍ കഴിയാ ത്തവര്ക്കും പൂജിച്ചു നെയ്‌നിറച്ച നെയ്ത്തേ ങ്ങ അയ്യപ്പന്മാരുടെ കെട്ടില്‍ സന്നിധാനത്തില് കൊണ്ടുപോയി അതിലെ നെയ്യ് അഭിഷേകം കഴി ച്ചാല്‍ അവര്‍ അവിടെ പോയ ഫലം കിട്ടു മെന്ന് വിശ്വസിക്കുന്നു. ( ഞാന്‍ ഇപ്പോള്‍ അതാണ്‌ ചെയ്യുന്നതു ) കാരണം നെയ്ത്തെങ്ങയുടെ സങ്കല്പം തന്നെ. തേങ്ങയില്‍ നിറച്ച നെയ്യ് നമ്മുടെ ആത്മാവിനെയും തേങ്ങ നമ്മുടെ ശരീര ത്തെയും പ്രതിനിധാനം ചെയ്യുന്നു. മലയില്‍ ചെല്ലു മ്പോള്‍ തേങ്ങ പൊട്ടിച്ചു നെയ്യ് ഭഗവാന്റെ അഭി ഷേകം നടത്തുന്നു, അതായത് നമ്മുടെ ആത്മാവ് ഭഗവാനോട് കൂടി ചേരുന്നു. തേങ്ങ ഹോമകു ണ്ഡത്തില്‍ ഇട്ടു ദഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരം അഗ്നിയില്‍ ദഹിപ്പിച്ചു ആത്മാ വിനു മോക്ഷം കിട്ടുന്നു എന്നാണു സങ്കല്പം. (യുക്തിവാദികള്‍ ക്ഷമിക്കണം , ഇതൊക്കെ ഒരു വിശ്വാസം അല്ലെ,എല്ലാം )

ഇരുമുടിക്കെട്ടില്‍ സാധനങ്ങ്ള്‍ നിറയ്ക്കുന്ന തിലും ചില കാര്യങ്ങള്‍ ശ്ര്ദ്ധിക്കാനുണ്ട്. കെട്ടി ന്റെ മുന്ഭാ്ഗത്ത്‌ ഭഗവാനുള്ള പൂജാസാധനങ്ങ ളാണ് വക്കുക, കര്പ്പൂരം, ഭസ്മം, മഞ്ഞല്പ്പോടി, ചുവന്ന തുണി (കന്നി അയ്യപ്പന്മാര്‍ മാത്രം) അവല്‍, മലര്, ശര്ക്കര, ഉണക്കലരി മലയില്‍ അടിക്കാനുള്ള തേങ്ങ എന്നിവയും പിന്കെട്ടില്‍ സ്വാമി മാരുടെ സ്വന്തം സാധന ങ്ങളും ആണ് വയ്ക്കുക. സാധാരണ കയ്യില്‍ കരുതുന്ന ഒരു നാളി കേരം ശബരിമല യാത്ര തുടങ്ങുന്ന സ്ഥലത്ത് (ക്ഷേത്രത്തിലോ വീട്ടിലോ ) കല്ലില്‍ ഉടയ്ക്കുന്നു. വേറെ അഞ്ചു തേങ്ങ കെട്ടില്‍ സൂക്ഷിക്കുന്നു. അതില്‍ ഒന്ന് മല കയറാന്‍ തുടങ്ങുന്നതിനു മുമ്പ് പമ്പാ ഗണപതിക്കും മറ്റൊന്ന് പതിനെട്ടാം പടിയില്‍ കയറു മ്പോഴും മറ്റൊന്ന് ഇറങ്ങുമ്പോഴും നാലമത്തെത്തെ പമ്പാ ഗണ പതിക്ക്‌ ഇറങ്ങുമ്പോഴും അഞ്ചാമത്തെത് തിരിച്ചു പുറപ്പെട്ട സ്ഥാനത്തു എത്തുമ്പോഴും അടിക്കുന്നു.

ശബരിമലയില്‍ ദര്ശ.നം നടത്തുന്നവര്ക്ക് പതിനെട്ടു പടി ചവിട്ടിയാണ് ക്ഷേത്രത്തിലേക്ക് കയറുന്നത്. ആദ്യം ഇത് കരിങ്കല്ലില്‍ തീര്ത്ത പടികളായിരുന്നു. പിന്നീട് അത് പഞ്ച ലോഹം കൊണ്ടു പൊതിഞ്ഞു രക്ഷിച്ചു.. പതിനെട്ടാം പടിയെപ്പറ്റി പല വിശദീകരണങ്ങളും കേള്ക്കുന്നുണ്ട് ഹിന്ദു പുരാണത്തില്‍ ആത്മാവിന്റെ മോക്ഷത്തിനുതകുന്ന ഒരു ദിവ്യ സംഖ്യയായി 18 കണക്കാക്കപ്പെടുന്നു. ആദ്യത്തെ വേദത്തിനു 18 അദ്ധ്യായങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുണ്ടായ നാലു വേദങ്ങള്ക്കും , ഋഗ്വേദം യജുര്വേുദം, സാമ വേദം,അഥര്വ വേദം ഇവയ്ക്കെല്ലാം 18 അദ്ധ്യായങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഭഗവദ ഗീതയ്ക്കും അദ്ധ്യായങ്ങള്‍ പതിനെട്ടു തന്നെ. കുരുക്ഷേത്ര യുദ്ധവും 18 ദിവസം നീണ്ടു നിന്നു. പതിനെട്ടുപടികള്‍്‍ 18 പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു. മറ്റൊരു വിശകലനത്തില്‍, ഇവയില്‍ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ച ഭൂതങ്ങളെയും (ഭൂമി, ജലം ,അഗ്നി, വായു, ആകാശം) എന്നിവയും 6 മുതല്‍ ഒമ്പത് വരെ മനുഷ്യന്റെ കാമേ ന്ദ്രിയങ്ങളെയും 10 മുതല്‍ 15 വരെ ജ്ഞാനേന്ദ്രിയങ്ങളെയും 16 മനസ്സിനെയും 17 ബുദ്ധിയും 18 ആമത്തെ പടി ജീവാത്മഭാവത്തെയും ആണ് പ്രതിനിധാനാം ചെയ്യുന്നത് എന്ന് പറയുന്നു. ഈ പതിനെട്ടുപടികളും കയറി ജീവിതത്തിലെ വ്യാമോഹങ്ങളെ, ധര്മ്മ അര്ത്ഥ കാമ മോഹ ങ്ങളേ കീഴ്പ്പെടുത്തിയ ഒരാളിന് മാത്രമേ സ്വാമിയുടെ പുണ്യ ദര്ശനത്തിനു അര്ഹനാകുന്നുള്ളൂ എന്നതാണ് സങ്കല്പം . ക്ഷേത്ര ദര്ശനത്തിനു കയറുമ്പോഴും ദര്ശനം കഴിഞ്ഞു ഇറങ്ങുമ്പോഴും ഓരോ നാളികേരം അടിക്കുന്നു. പണ്ടൊക്കെ പതിനെട്ടാം പടിയില്‍ തന്നെ ആയിരുന്നു തേങ്ങ അടി ച്ചിരുന്നതു , ഇപ്പോള്‍ പതിനെട്ടാം പടിയുടെ വശത്താണ് തേങ്ങ അടിക്കുന്നത്.
എരുമേലിയില്‍ മുസല്മാന്‍ ആയിരുന്നു എങ്കിലും അയ്യപ്പന്‍റെ സുഹൃത്തായിരുന്ന വാവരുടെ പള്ളിയിലും ദര്‍ശനം നടത്തി യാണ് അയ്യപ്പന്മാര്‍ മല ചവിട്ടാന്‍ തുടങ്ങുന്നത്. വാവരെയും എരു മേലിയില്‍ ശാസ്താവിനെയും തൊഴുതു പേട്ട തുള്ളിയതിനു ശേഷമാണ് മല കയറാന്‍ തുടങ്ങുന്നത്. ഇത് ഇന്നത്തെ ആള്‍ക്കാര്‍ക്ക് എത്രമാത്രം രുചിക്കുമെന്നറിിയില്ല .

ആദ്യമാദ്യം കെ റ്റി ഡി സി ബസ്സില്‍ ആയിരുന്നു യാത്ര, അത് പക്ഷെ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ സാധാരണ മണ്ഡല കാലാവസാനം വരെ കാത്തിരി ക്കാറില്ല. വലിയ തിരക്കായി പമ്പയാര്‍ പോലും അഴുക്കു നിറഞ്ഞ മലീമസമാകുന്നതിനു മുമ്പ് പോയി തിരിച്ചു വരുക ആയിരുന്നു. ചിലര്‍ വ്രതം നാല്പത്തൊന്നു ദിവസം തുടരും എന്ന് മാത്രം. കുറെ കഴിഞ്ഞു ധര്മ്മശാസ്ത്ടാ ട്രാവല്സി ന്റെ ബസ്സിലായി യാത്ര. അവര്‍ സന്നിധാനത്തില്‍ നെയ്യഭിഷേകം നടത്താനുള്ള സഹാ യം ചെയ്യുമായിരുന്നു. സന്നിധാനത്തിലെ പ്രധാന വഴിപാടായ നെയ്യഭിഷേകം ചെയ്തിരിക്കണം. അവസാനവര്ഷങ്ങളില് വിവേ കാനന്ദ ട്രാവല്സില്‍ ആയിരുന്നു യാത്ര. അവരും നല്ല രീതിയില്‍ തന്നെ യാത്രക്കാരുടെ സൌകര്യ ത്തിനു പ്രാധാന്യം കല്പ്പിച്ചു തന്നെ യാത്രാ പരിപാടി ആസൂ ത്രണം ചെയ്തിരുന്നു. ഗുര്വായൂരിലും സന്നിധാനത്തിലും താമസ സൌകര്യവും ചെയ്തു തന്നിരുന്നു.

തലേ ദിവസം തളി ക്ഷേത്ര പര്സര്ത്തുള്ള ഒരു ലക്ഷ്മി സ്റ്റോര്സി ല്‍ നിന്നാണ് സാധനങ്ങള്‍ എല്ലാം വാങ്ങുക. പോകുന്ന ദിവസം രാവിലെ എല്ലാവരും ക്ഷേത്രദര്ശനം കഴിഞ്ഞു ഒത്തുകൂടി നെയ്തെങ്ങായ്ക്കുള്ള നാളികേരം വൃത്തിയാക്കി കണ്ണ് തുരന്നു വെള്ളം കളഞ്ഞു ഉണക്കി കോര്ക്കിട്ടു ഭദ്രമാക്കുന്നു. മറ്റു തേങ്ങായും വൃത്തിയാക്കി എടുക്കുന്നു. സാധനങ്ങള്‍ എല്ലാം പരിശോധിച്ച് തയാറാക്കി വെച്ചതിന് ശേഷം ഉച്ച ഭക്ഷണം കഴിഞ്ഞാണ് അടുത്തുള്ള ചിന്മയ ക്ഷേത്രത്തില്‍ വെച്ചാണ് കെട്ടു മുറുക്കുക. അത് കഴിഞ്ഞു ഏതെങ്കിലും കാറില്‍ കോഴിക്കോ ട്ടെത്തി പുറപ്പെടുന്നു. മൂന്നാം ദിവസം വൈകുന്നേരം തിരിച്ചെത്തും. ഇപ്പോള്‍ മിക്കപ്പോഴും എന്റെ സുഹൃത്തുക്കള്‍ വീടിനടുത്തുള്ള അഴകൊടി ദേവി ക്ഷേത്രത്തില്‍ വച്ചാണ് കേട്ട് നിറയ്ക്കുന്നത്. കൂട്ടത്തില്‍ എന്റെ ഒരു നെയ്തെങ്ങായും അവര്‍ കൊണ്ടു പോകുന്നു. സ്വാമി ശരണം .
ഓരോ വര്ഷവും ഞങ്ങളുടെ കൂട്ട് കമ്പനിയിലെ അംഗങ്ങള്‍ മാറിയും കുറഞ്ഞും ഇരിക്കും. സ്ഥിരമായ അംഗങ്ങളായിരുന്നു ഭരതന്‍ സാര്‍, എ ബി എസ സാര്‍ ഇവര്‍. ഞാനും 1981 മുതല്‍ ഇരുപതിലധികം വര്ഷങ്ങള്‍ ശബരിമലയ്ക്ക് പോയിട്ടുണ്ട്. പിന്നീട് അല്പ്പം രക്താദിസമ്മര്ദ്ദവും മറ്റും തുടങ്ങിയപ്പോള്‍ ഡോക്ടറായ മകന്റെ യും അമ്മയുടെയും സ്നേഹ പൂര്വമായ നിര്ബ‍ന്ധം കൊണ്ടു മാത്രം പിന്നീട് പോകാതാ യി ഒരിക്കല്‍ മകനുമായും പോയിട്ടുണ്ട്. അങ്ങനെയും ചില അനുഭവങ്ങള്‍ ഓര്കു്ന്നു, കുറിക്കുന്നു, പങ്കു വെക്കൂന്നു.

ചിത്രങ്ങള്‍ Google ല്‍ നിന്ന്
പതിനെട്ടാം പടിയെപ്പറ്റി കൂടതല്‍ അറിയാന്‍ വായിക്കുക :
http://www.ayyappaseva.org/…/18_holy_steps_-pathinettam_pad…

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും