52 :ഐ ഐ റ്റി യിലെ മറ്റു സുഹൃത്തുക്കള്‍
ന്യു ദല്ഹി ഐ ഐ റ്റി യിലെ ഞങ്ങളുടെ ജീവിതം സന്തോഷകരമാക്കാന്‍ സഹായിച്ച മറ്റു സുഹൃത്തുക്കളെ കൂടി ഓര്മ്മിക്കുന്നു. ആര്‍ ഈ സി യില്‍ നിന്ന് തന്നെ വന്ന മറ്റുള്ളവര്‍ ശ്രീ വൈദ്യനാഥ അയ്യര്‍ ( ഫിസിക്സ്) ഗോപിനാഥന്‍ (ഇല്കട്രിക്കല്‍) രവീന്ദ്രന്‍ നായര്‍, റോബര്ട്ട് സാമുവല്‍ ( രണ്ടു പേരും മെക്കാനി ക്കല്‍) മാധവന്‍ നമ്പ്യാര്‍ (സിവില്‍) എന്നിവരായിരുന്നു. ഇവരില്‍ പലരും എന്റെ പിന്നാലെ വന്നവരാ യിരുന്നു. ഒരു വര്ഷമോ രണ്ടു വര്ഷമോ മാത്രം ഒരുമിച്ചു ഉണ്ടായിരുന്നവര്‍. മുമ്പ് പരിചയമില്ലാ ത്തവരില്‍ കൊല്ലത്തുകാരനായ സുധാകരന്‍, ശാസ്താം കൊട്ടക്കാരനായ രാധാകൃഷ്ണന്‍ എന്നിവരെയും ഓര്മ്മിക്കുന്നു. ഇവരില്‍ എല്ലാവ രുമായും ഇപ്പോഴും നല്ല ബന്ധം പുലര്ത്താന്‍ കഴിയുന്നു എന്ന് സന്തോഷത്തോടെ പറയട്ടെ.
ഇതില്‍ വൈദ്യനാഥഅയ്യര്‍ സാര്‍ കോലപ്പന്‍ പിള്ള സാറി നെപ്പോലെ എന്നെക്കാള്‍ പ്രായം കൂടിയ ആളായിരുന്നു. ഫിസിക്സില്‍ കോലപ്പന്‍ പിള്ള സാറിന്റെ തൊട്ടു പിന്നാലെ ഡല്ഹി ഐ ഐ റ്റി യില്‍ വന്നയാള്‍. രണ്ടുപേരും ഗവേഷണം ചെയ്തിരുന്നത് ഫോട്ടോകൊപ്പി എടുക്കാന്‍ ഉപയോഗിക്കുന്ന വസ്തുവായ എലെക്ട്രെറ്റ് സംബന്ധമായതായിരുന്നു എന്ന് തോന്നുന്നു. ഇവര്ക്ക് ദിവസങ്ങള്‍ തുടര്ച്ചയായി നിരീക്ഷണ ങ്ങളില്‍ നിന്നുള്ള ഡാറ്റ എടുത്തു വിശകലനം ചെയ്യുന്ന പരീക്ഷണങ്ങളായിരുന്നു ചെയ്യേണ്ടി യിരുന്നത്. കോലപ്പന്‍ പിള്ള സാറിന്റെ ഗൈഡ് ചങ്ങനാശ്ശേരിക്കാരന്‍ പ്രൊഫ. ചെല്ലപ്പന്‍ പിള്ള (Prof P K C Pillai) ആയിരുന്നു. അദ്ദേഹത്തിനു ഒരേ സമയം ആരോ ഏഴോ പി എച് ഡി വിദ്യാര്ഥി കള്‍ ഉണ്ടാകുമായിരുന്നു. ഇവരെല്ലാം ഒരേ ലാബി ല്‍ ആണ് പരീക്ഷണം നടത്തി വന്നത്. ചില വസ്തുക്കളുടെ മിശ്രിതം ചില അപൂര്വ വസ്തു ക്കളുടെ നിശ്ചിത ശതമാനം കൂട്ടിചേര്ത്ത് പരീ ക്ഷണങ്ങള്‍ നടത്തി അവയുടെ മെച്ചങ്ങള്‍ പുറത്തു കൊണ്ടു വരുകയായിരുന്നു പരമമായ ലക്‌ഷ്യം. ഇതിനു ചില പരീക്ഷണങ്ങളില്‍ തുടര്ച്ചയായി ഒരു മണിക്കൂര്‍ ഇടവിട്ട് അഞ്ചു ദിവസവും രാത്രിയും പകലും റീഡിംഗ് എടുക്കുക പതിവായിരുന്നു. ഈ റീഡിംഗ് എടുക്കുന്നത് ഒരു ടീം ആയിരുന്നു. എന്തെങ്കിലും നല്ല റിസള്റ്റു കിട്ടിയാല്‍ ഈ റീഡിംഗ് എടുത്ത എല്ലാവരു ടെയും പേരുകള്‍ പ്രബന്ധത്തില്‍ ചേര്ക്കും . ഗൈഡിന്റെ പേരാണ് ആദ്യം വരുക.പ്രധാന വിദ്യാര്ഥിയുടെ രണ്ടാമതും തുടര്ന്നു ബാക്കിയു ള്ളവരുടെയും. ചുരുക്കത്തില്‍ ഈ പേപ്പറില്‍ അഞ്ചാമതോ ആറാമതോ ആയി പേര് വന്നവര്ക്കും പ്രബന്ധം സ്വന്തമായി അവകാ ശപ്പെടാം. അങ്ങനെ Prof P K C Pillai യുടെ കുട്ടികള്ക്ക് പിഎച് ഡി കിട്ടുന്നതിനു മുമ്പ് പത്തോ പതിനഞ്ചോ അന്തര്ദ്ദേശീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരി ച്ചിട്ടുണ്ടാവും. ഗൈഡിനും ഇങ്ങനെ നൂറ് കണക്കിന് പ്രബന്ധം പ്രസിദ്ധീകരിച്ചതായി കാണിക്കാം. കോലപ്പന്‍ പിള്ള സാറിനു പി കെ സി പിള്ള കൂടാതെ മറ്റൊരു പഞ്ചാബി ഗയിഡ് കൂടി ഉണ്ടായിരുന്നു. ഗവേ ഷണ വിദ്യാര്ഥികളുടെ ഗ്രാന്റില്‍ നിന്ന് അയാ ള്ക്കാവശ്യമുള്ള ഓഫീസ് സ്റെഷനറി വരെ വാങ്ങാനാവശ്യപ്പെടുന്ന ഒരു കക്ഷി. ഇവരെ യൊക്കെ പിണക്കാതെ മൂന്നു വര്ഷം ഗൈഡാ യി ചുമന്നു നടക്കുക അത്ര എളുപ്പമായിരുന്നില്ല. കോലപ്പന്‍ പിള്ള സാറിന്റെ സഹഗൈഡ് വൈദ്യ നാഥന്‍ സാറിന്റെയും ഗൈഡായിരുന്നു എന്നാണു എന്റെ ഓര്മ്മ .
മറ്റുള്ളവരില്‍ അല്പ്പം അസാധാരണ വ്യക്തിത്വം ഉള്ള ഒരുവനായിരുന്നു സുധാകര്‍. എം ടെക്കു കഴിഞ്ഞു കെല്ട്രോണില്‍ ജോലി ചെയുമ്പോള്‍ ഗവേഷണത്തില്‍ താല്പര്യം കൂടി വന്നതാണ്. ചെറിയ പയ്യന്‍. കഷ്ടിച്ച് 23 – 24 വയസ്സ് മാത്രം പ്രായം. സാധാരണ ഇന്സ്റ്റിട്യുട്ട് സ്കോളര്‍ ആണ്. ചിലപ്പോള്‍ മാസങ്ങള്‍ അന്തര്ദ്ദേശീയ ചലച്ചി ത്രോത്രോത്സവത്തിലെ സിനിമയും കണ്ടു നടക്കും. ചിലപ്പോള്‍ ആഴ്ചകള്‍ മുറിയില്‍ ഇരുന്നു ആരോടും മിണ്ടാതെ പണിയെടു ക്കുകയും ചെയ്യും.. സുധാകരനെ രണ്ടാഴ്ച പുറത്തു കണ്ടില്ലെങ്കില്‍ എന്തോ കാര്യമായ ഗവേഷണത്തില്‍ ആണെന്ന് മനസ്സിലാക്കി കൊള്ളുകയാണ് നല്ലത്. ഈ സമയത്ത് അയാള്‍ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. അത്ര മാത്രം മറ്റുള്ളവരുടെ കൂടെ കൂട്ട് കൂടാതെയാണ് നടക്കുക. കംപ്യുട്ടര്‍ പ്രോഗ്രാമിങ്ങില്‍ അപാര കഴിവുള്ളയാളായിരുന്നു കക്ഷി. . ഞങ്ങള്‍ വയസ്സ് കാലത്ത് ഉണ്ടാക്കിയ പ്രോഗ്രാമിലെ തെറ്റുകള്‍ നിമിഷനേരം കൊണ്ടു അയാള്‍ കണ്ടു പിടിക്കും. ശരിക്കും ബ്രില്ല്യന്റായ പയ്യന്‍. അയാളുടെ ഗുരുവും അസാധാ രണ കണ്ടെത്തലുകള്‍ നടത്തി ഐ ബി എമ്മില്‍ ഉയര്ന്ന ജോലിക്കുള്ള ക്ഷണം നിരസിച്ചു ഇന്ത്യയില്‍ വന്നു ജോലി ചെയ്യുന്നയാളായിരുന്നു. ആര്‍ സി അഗര്വാള്‍. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ന്യു ഡല്ഹിയില്‍ വച്ച് ഒരു സ്കൂട്ടര്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടു, അദ്ദേഹ ത്തിന്റെ ഒരു കാലിന്റെ പകുതി മുറിച്ചു മാറ്റു കയും ചെയ്തു. വല്ലാത്തൊരു ട്രാജെഡി ആയി രുന്നു അത്. സുധാകര്‍ പി എച് ഡി കഴിഞ്ഞു അമേരിക്കയില്‍ ഫ്ലോരിഡാ ഭാഗത്ത് ഇപ്പോഴും ജോലി ചെയ്യുന്നു, പ്രശസ്തമായ നിലയില്‍.
രാധാകൃഷ്ണന്‍ കാന്പൂ ര്‍ ഐ ഐ റ്റി യില്‍ നിന്ന് എം എസ സി (ടെക്ക) ഴിഞ്ഞു പി എച് ഡി ചെയ്യാന്‍ മാത്തമാറ്റിക്സ് വകുപ്പില്‍ വന്നതാ യിരുന്നു. വളരെ സരസനായ സുഹൃത്ത്. സുധാ കരന്റെ തന്നെ പ്രായം. ശാസ്താം കോട്ടയിലെ കുരങ്ങന്മാരുടെ കഥയും തന്റെ കുടുംബത്തിലെ ആറേഴു സഹോദരങ്ങളുമായി താരതമ്യം ചെയ്തു രസകരമായി വിവരിക്കും. നീണ്ട കാലം ബാംഗ്ലൂര്‍ എ ഡി ഇ (Areonoauttical Development Establishment ) യില്‍ ജോലി ചെയ്ത ശേഷം കഴിഞ്ഞ വര്ഷം പിരിഞ്ഞു ബാംഗളൂരില്‍ തന്നെ ജീവിക്കുന്നു. ഞാന്‍ ഗവേഷണത്തിന് ദേഹരാദൂണില്‍ പോകു മ്പോള്‍ സുധാകരനും രാധാകൃഷ്ണനുമാ യിരുന്നു ശ്രീമതിക്കും കുഞ്ഞുങ്ങള്ക്കും തുണ. കുട്ടികളുമായി കളിയ്ക്കാന്‍ നല്ല കൂട്ടുകാ രായിരുന്നു രണ്ടു പേരും.
രവീന്ദ്രന്‍ നായര്‍ എല്ലാ കാലവും ഹോസ്റ്റലില്‍ തനിച്ചായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കോഴി ക്കോട്ടു കോളേജില്‍ അദ്ധ്യാപിക ആയിരുന്നതു കൊണ്ടു ഡല്ഹിയില്‍ കുടുംബമായി താമസി ക്കാന്‍ വന്നിട്ടില്ല. നായര്‍ സാര്‍ അതുകൊണ്ടു എങ്ങനെയെങ്കിലും മൂന്നു നാലുമാസത്തിലൊ രിക്കലെങ്കിലും വീട്ടിലെത്തും. രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞേ തിരിച്ചു വരൂ. അവധിയൊക്കെ എങ്ങനെ ഒപ്പിച്ചെടുക്കുമെന്നു അദ്ദേഹത്തിനുെ മാത്രമേ അറിയൂ. ഗവേഷണ വിദ്യാര്ഥികള്ക്കു വര്ഷം ആകെ 30 ദിവസമോ മറ്റോ മാത്രമേ അവധി ഉണ്ടായിരുന്നുള്ളൂ എന്നോര്ക്കുക. പലപ്പോഴും ഇതിനു വേണ്ട യാത്രാബത്ത പോലും അദ്ദേ ഹം കോളേജില്‍ നിന്ന് ഒപ്പി ച്ചെടുക്കുമായിരുന്നു എന്ന് ആരോ തമാശ പറഞ്ഞിരു ന്നു . തെക്കേ ഇന്ത്യയില്‍ ഏതെങ്കിലും ഒരു കൊണ്ഫെരന്സിനു പേപ്പര്‍ അവതരി പ്പിച്ചാല്‍ വേണ്ടതെല്ലാം ഒപ്പിക്കാന്‍ കഴിയുമാ യിരുന്നു എന്ന് തോന്നുന്നു.
റോബര്ട്ട് സാമുവലും നമ്പ്യാര്‍ സാറും ഞങ്ങ ളുടെ കൂടെ ഒരു വര്ഷം മാത്രമേ ഉണ്ടായിരു ന്നുള്ളൂ. രണ്ടു പേരും ജിയാ സരാ യിയില്ത്തന്നെ ആയിരുന്നു താമസം. ഗോപിനാഥനും ഞങ്ങളുടെ അടുത്തു തന്നെ ആയിരുന്നു. എന്റെ ഗൈഡ് പ്രൊഫ, എ കെ മഹാലനാബിസിന്റെ സുഹൃത്ത് ദത്താ റെയും അദ്ദേഹത്തിന്റെ വിദ്യാര്ഥി ആയ രാകേഷ് പട്നിയുമായിരുന്നു ഗോപിനാഥിന്റെ ഗൈഡന്മാര്‍. എല്ലാവരും ജോലിയില്‍ നിന്ന് പിരിഞ്ഞു വിശ്രമ ജീവിതം നയിക്കുന്നു. കോലപ്പന്‍ പിള്ള സര്‍ മാത്രം കഴിഞ്ഞ വര്ഷം ദിവംഗതനായി. ആ നല്ലനാളുകള്‍ ഞങ്ങള്ക്ക് നേടി തന്ന എല്ലാവര്ക്കും നന്ദി നമസ്കാരം. മണ്മറഞ്ഞ പിള്ള സാറിനു അശ്രു പുഷ്പങ്ങള്‍ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ