20 : ആര്‍ ഈ സി യുടെ ചരിത്രവും ഭരണവും

കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേ ജു തിരുവനന്തപുരത്തെ സര്ക്കാര്‍ വക എഞ്ചിനീയറിംഗ് കൊളെജായിരുന്നല്ലോ. അത് സ്ഥാപിച്ചത് 1939 ലായിരുന്നു. വളരെകാലം ഈ ഒരൊറ്റ എഞ്ചിനീയറിംഗ് കോളേജു മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ എഞ്ചിനീയറിംഗ് കൊളെജായിരുന്ന തൃശ്ശൂര്‍ തുടങ്ങിയത്, 1957 ല്‍ . തുടര്ന്നു 1958ല്‍ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എന്ന മനുഷ്യസ്നേഹിയുടെ ശ്രമഫ ലമായി ആദ്യത്തെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജും (ഞാന്‍ പഠിച്ച കോളേജു) 1960ല്‍ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജും 1960ല്‍ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജും (ആര്‍ ഈ സി ) കോതമംഗലം മാര്‍ അത്തനെഷ്യസ് എഞ്ചിനീയറിംഗ് കോളേജും പ്രവര്ത്തനം ആരംഭിച്ചു.

ആര്‍ ഈ സി മുമ്പ് സൂചിപ്പിച്ചതുപോലെ കേന്ദ്രസംസ്ഥാന സര്ക്കാുരുകളുടെ സംയുക്ത സംരംഭമായിരുന്നുവല്ലോ. മൂലധനച്ചിലവു പൂര്ണമായും കേന്ദ്ര സര്ക്കാ്രും ദൈനം ദിന ചിലവിന്റെ പകുതി വീതം കേന്ദ്രസംസ്ഥാന സര്ക്കാരുകള്‍ ചേര്ന്നും വഹിക്കണമെന്നായിരുന്നു ധാരണ. ഭരണനിയന്ത്രണം സംസ്ഥാന സര്ക്കാരിന് നിര്‍ണായക ഭൂരിപക്ഷമുള്ള ഒരു ഭരണ സമിതി (Board of Governors)യിലും നിക്ഷിപ്തമായിരുന്നു. “രണ്ടമ്മമാര്‍ ഉള്ള കുട്ടി പലപ്പോഴും പാല് കുടിക്കില്ല” എന്ന ചൊല്ല് ഇവിടെ അന്വര്ത്ഥ്മായിരുന്നു. കേരള സര്ക്കാരിന്റെ പ്രതിനിധികള്‍ പല പ്പോഴും തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേജില്‍ ഇല്ലാത്ത ഒന്നും ആര്‍ ഈ സി യില്‍ പാടില്ല എന്ന നിലപാട് എടുത്തിരുന്നു എന്നത് സത്യമായിരുന്നു. കേരളസര്ക്കാരിന്റെ സാമ്പത്തിക പരാധീനതയില്‍ തിരുവനന്തപുരം കോളേജു ( സീ ഈ റ്റി ) പലപ്പോഴും ശ്വാസം മുട്ടിയിരുന്നപ്പോഴും ആര്‍ ഈ സി ക്കു കേന്ദ്ര സര്ക്കാരില്‍ നിന്ന് നല്ല സാമ്പത്തിക സഹായം കിട്ടിയിരുന്നു. പ്രത്യേകിച്ചും കെട്ടിടങ്ങള്ക്കും ഉപകരണങ്ങള്ക്കും വേണ്ടി. എന്നാല്‍ അതാതു ആര്‍ ഈ സികള്‍ അടുത്തുള്ള യൂനീവെര്സിറ്റികളിലെ പഠന പദ്ധതി അനുസരിച്ച് പഠിപ്പിക്കേണ്ടിയിരുന്നത് കൊണ്ടു ഇങ്ങനെ വാങ്ങിയ പല ഉപകരണങ്ങളും വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് കോഴിക്കോട്ടു ആര്‍ ഈ സി യിലും പാലക്കാട്ട് എന്‍ എസ എസ്സിലും തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലും ഒരേ സിലബസ് ആയിരുന്നത് കൊണ്ടു ആര്‍ ഈ സി യിലെ പ്രത്യേക ഉപകരണങ്ങള്‍ പലതും ആര്ക്കെങ്കിലും ഗവേഷണത്തിന് മാത്രം ഉപയോ ഗിച്ചാലായി എന്ന നില വന്നു.

മറ്റൊരു കാര്യം അദ്ധ്യാപകരുടെ നിയമന സേവന വ്യവസ്ഥകളില്‍ ആയിരുന്നു. ആദ്യ നിയമനം അസോസിയെറ്റ് ലെക്ച്ചരര്‍ ആയി കയറിയാല്‍ ലെക്ച്ചരര്‍ വരെ ആവാം. എന്നാല്‍ അത് കഴിഞ്ഞു അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് അഖിലേന്ത്യാ പരസ്യത്തില്‍ കൂടി അപേക്ഷ ക്ഷണിച്ചു ഇന്ടര്വ്യൂ നടത്തിയായി രുന്നു നിയമനം. സംസ്ഥാനത്തെ മറ്റു എഞ്ചിനീ യറിംഗ് കോളേജുകളില്‍ സീനിയോരിറ്റി അനുസരിച്ച് പ്രമോഷന്‍ കിട്ടുമായിരുന്നു, എം എസ് സി (എഞ്ചി) / എം ഈ / എം ടെക് എന്നീ ബിരുദം കിട്ടിയാല്‍ പ്രൊഫസര്‍ വരെ ആകാം. പതിമൂന്നു വര്ഷം സേവനം പൂര്ത്തിയായാല്‍ അസിസ്റ്റന്റ് പ്രൊഫസറും ഇരുപതു കൊല്ലം ആയാല്‍ പ്രൊഫസറും ആകാമായിരുന്നു. എന്നാല്‍ ആര്‍ ഈ സി യില്‍ ഇതൊന്നും ബാധകമായിരുന്നില്ല. അഖിലേന്ത്യാ മത്സരത്തില്‍ പുറത്തു നിന്ന് പി എച് ഡി നേടിയ പലരും നേരിട്ട് പ്രൊഫസരായും മറ്റും കയറിയിരുന്നു. സ്വാഭാവികമായും ഇത് അദ്ധ്യാപകരുടെ ഇടയില്‍ നിരാശാബോധം ഉണ്ടാക്കിയിരുന്നു. (ഇത്  എന്റെ  കാര്യത്തില്‍  ശരിയായിരുന്നില്ല, എനിക്ക്   അര്‍ഹമായ സ്ഥാന കയറ്റം  കിട്ടിയിരുന്നു )

എഞ്ചിനീയറിംഗ് വകുപ്പുകളില്‍ അത്ര മോശമല്ലായിരുന്നു എങ്കിലും കണക്കു, ഫിസിക്സ് കെമിസ്ട്രി ഇങ്ങ്ലീഷ്‌ വകുപ്പുകളില്‍ പലരും ഇരുപത്തിലധികം വര്ഷകങ്ങള്‍ ജോലി പരിചയം ഉണ്ടായിട്ടും ലെക്ച്ചരര്‍ ആയി തുടരേണ്ടി വന്നു. ജൊസെഫ മുണ്ടശ്ശേരി മാസ്ടരുടെ വിദ്യാഭ്യാസ ബില്ല് പാസായത് കൊണ്ടു സര്ക്കാര്‍ പ്രൈവറ്റ് കോളേജുകളിലെ അവസ്ഥ വളരെ മെച്ചപ്പെട്ടിരുന്നു. തുടക്കത്തില്‍ സര്കാര്‍ സ്ഥാപനങ്ങളില്‍ കിടുന്നതില്‍ 50 രൂപാ കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതി വന്ന പലരും വല്ലാത്ത വിഷമത്തിലായി. പുതിയ കോര്സുകള്‍ വരുന്നത് എഞ്ചിനീയറിംഗ് വകുപ്പുകളില്‍ ആയതു കൊണ്ടു പ്രമോഷന്‍ സാദ്ധ്യത ഏറ്റവും കുറവ് എഞ്ചിനീ യറിംഗ് അല്ലാത്ത വകുപ്പുകളില്‍ ആയിരുന്നു. കേന്ദ്ര സര്ക്കാ്രിന്റെ പുതുക്കിയ ശമ്പളസ്കെയില്‍ പോലും ആര്‍ ഈ സി യില്‍ കൊടുക്കാന്‍ തിരുവനന്തപുരം ലോബികള്‍ എതൃപ്പ് പ്രകടിപ്പി ച്ചിരുന്നു എന്നത് സത്യമായിരുന്നു. ഭരണ സമിതി അംഗീകാരം ഇല്ലാതെ പുതുക്കിയ ദിനബത്ത പോലും കൊടുക്കാന്‍ സാധ്യമായിരുന്നില്ല. സി ഈ റ്റി യിലെ പ്രോഫസര്മാരായിരുന്നല്ലോ സീ്നിയോരിറ്റി അനുസരിച്ച് സാങ്കേതിക വിദ്യഭ്യാസ ഡയരക്ടര്‍ ആകുന്നതു. അന്ന് ആര്‍ ഈ സി പ്രിന്സിപ്പാളിന്റെ ശമ്പളം സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരുടെതില്‍ നിന്ന് കൂടിയതായിരുന്നു. ആര്‍ ഈ സി പ്രിന്സിപ്പാള്‍ തസ്തികയില്‍ അപേക്ഷിച്ചിട്ടു കിട്ടാത്തവരില്‍ ചിലരും ഡയരക്ടര്മാരായി ഇരുന്നിട്ടുണ്ട്. ഉയര്ന്ന തസ്തികകളിലെ നിയമനത്തില്‍ രാഷ്ട്രീയ പരിഗണനയും സ്വജന പക്ഷപാതവും അപൂര്വ്വം കടന്നു കൂടുന്നു എന്ന പരാതിയും നിലവിലുണ്ടായിരുന്നു. ഇങ്ങനെ പല കാരണ ങ്ങളും കൊണ്ടു ആര്‍ ഈ സി യുടെ വളര്ച്ച മുരടിച്ചു കൊണ്ടിരുന്നു.

ഭരണം: പ്രിന്സിപാല്‍ + ചെയര്മാന്‍ = ബോര്ഡ്

ഞാന്‍ സമ്മര്‍ സ്കൂള്‍ മൂന്നും വിജയകരമായി പൂര്ത്തിയാക്കിയെങ്കിലും എം ടെക് രണ്ടാം വര്ഷത്തേക്കുള്ള പ്രവേശനം മെരിറ്റ് മാത്രം കൊണ്ടു നേടിയിട്ടും ഉടനെ പഠിക്കാന്‍ പോകാന്‍ കഴിയുകയില്ല എന്നുറപ്പായി. പല കാര്യത്തിലും പുതിയ സര്വീസ് ചട്ടങ്ങള്‍ എന്നെപ്പോലെയുള്ളവര്ക്ക് പ്രതികൂലമായി മാത്രമേ അനുഭവത്തില്‍ വന്നുള്ളൂ. അന്നത്തെ ഭരണരീതി അനുസരിച്ച് പ്രിന്സിപ്പാളിന് ആര്ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം എങ്കില്‍ കൊടുക്കുക, എന്നിട്ട് അടുത്ത ബോര്ഡ് മീറ്റിങ്ങില്‍ അത് ശരിവെപ്പിക്കുക, അത്രമാത്രം മതിയാവും. പ്രിന്സിപ്പാളിനു ഇഷ്ടമല്ലാത്ത ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് ആദ്യം പറ്റില്ല എന്ന് പറയും, അല്ലെങ്കില്‍ ബോര്ഡി്ല്‍ വെക്കാം എന്ന് പറയും .പലപ്പോഴും ബോര്ഡില്‍ വെക്കാം എന്ന് പറഞ്ഞാല്‍ അത് കിട്ടുകയില്ല എന്നുറപ്പാണ്. അതായത് ബോര്ഡില്‍ വയ്ക്കുന്ന പല കാര്യങ്ങളും മറ്റു പ്രധാന സ്വന്തം കാര്യങ്ങളും ചെയ്യാന്‍ ഉള്ള ബോര്ഡു് മെംബര്മാര്ക്ക് ഏതാനും മണിക്കൂര്‍ മുമ്പ് കയ്യില്‍ കൊടുക്കുന്ന ബോര്ഡു മീറ്റിങ്ങില്‍ വയ്ക്കുന്ന വിഷയങ്ങളടങ്ങുന്ന വലിയ പുസ്തകം പലപ്പോഴും ചാത്തമംഗലത്ത് എത്തിയത്തിനു ശേഷം ആണ് കൊടുക്കുക. ചിലപ്പോള്‍ മീറ്റിംഗ് മന്ത്രിയുടെ സൌകര്യത്തിനു തിരുവനന്തപുരത്തോ മറ്റോ ആയിരിക്കുകയും ചെയ്യും. മെമ്പര്മാരെ ആരെങ്കിലും പ്രത്യേകം കണ്ടു പറഞ്ഞിട്ടുണ്ട് എങ്കിലോ അവര്ക്ക് പ്രത്യേക താല്പര്യം ഉണ്ടായാല്‍ മാത്രം അനുകൂല തീരുമാനം എടുപ്പിക്കാന്‍ ആ മെമ്പര്‍ ശ്രമിക്കും. പ്രിന്സി്പ്പല്‍ കാര്യകാരണ സഹിതം(?) എഴുതിയ നോട്ടു അനുസരിച്ചാണ് തീരുമാനം അനുകൂലമോ പ്രതികൂലമോ ആകുന്നത്‌. ഇതൊന്നും ആരും വായിച്ചു നോക്കുക പോലും ഇല്ല. ബോര്ഡില്‍ വയ്ക്കുന്ന കാര്യങ്ങള്‍ തന്നെ തീരെ അപ്രധാന മായ കാര്യങ്ങള്‍ ആദ്യവും ജോലിക്കാരെയും മറ്റും പൊതുവേ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ താരതമ്യേന അവസാനവും ആയിരിക്കും. ഇതൊക്കെ യാദൃശ്ചികമായല്ല അങ്ങനെ ആവുന്നത് എന്ന് വ്യക്തമാണ്. ഉദാഹരണത്തിന് മൂന്നോ നാലോ ബോര്ഡ് മീറ്റിങ്ങിന്റെ അജെണ്ടയില്‍ ആദ്യത്തെ വിഷയം : “ഫി്ക്സിസിലെ അറ്റണ്ടര്‍ ഉലഹന്നാന് രണ്ടു ഭാര്യമാര്‍ ഉള്ള കാര്യം “ ആയിരുന്നു എന്നോര്ക്കുക.

അതുകൊണ്ടു എനിക്ക് എം ടെക് പഠനത്തിനു അവധി നിഷേധിച്ചതില്‍ ഞാന്‍ പരാതിയുമായി ബോര്ഡി്ല്‍ പോയില്ല. അടുത്ത വര്ഷ്മെങ്കിലും പോകാന്‍ കഴിഞ്ഞാല്‍ മതിയെന്നു സമാധാനി ച്ചിരുന്നു. ആര്‍ ഈ സി യിലെ ഭരണം മിക്കവാറും പ്രിന്സിപ്പലിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാ യിരുന്നു അന്ന്. പ്രിന്സിപ്പാളും ചെയര്മാനും (സംസ്ഥാന വിദ്യാഭ്യാസ മന്ത്രി) കൂടി സഹകരിച്ചാല്‍ എന്തും ചെയ്യാം എന്ന നിലയായിരുന്നു. ഒരു സ്ഥാപനത്തിന്റെ തലപ്പത്തു ഇരിക്കുന്നവര്‍ എങ്ങനെ ഭരണം കൊണ്ടു പോകുന്നു എന്നാലോചിക്കുന്നത് രസകരമാണ്. സ്വാഭാവികമായും ഒരു സ്ഥാപനത്തിന്റെ തലവനു അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും നേരിട്ട് അറിയാനുള്ള സാദ്ധ്യത കുറവായിരിക്കും. പ്രത്യേകിച്ചും ആര്‍ ഈ സിയിലെപ്പോലെ മിക്കവാറും പ്രധാനപ്പെട്ട ആവശ്യങ്ങള്ക്ക് എല്ലാം പ്രിന്സിപ്പാള്‍ ഡല്ഹിയില്‍ പോയി ലോബി ചെയ്യേണ്ടി വരുമ്പോള്‍. അപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസമുള്ള ആരെങ്കിലും പറയുന്നത് വിശ്വസിക്കേണ്ടതു ആവശ്യമായി വരുന്നു. അവിടെയാണ് പ്രശ്നം. തലവനെ ഉപദേശിക്കുന്നവര്‍ ഏതു തരക്കാരാണ് എന്നാശ്രയിച്ചാ യിരിക്കും കാര്യങ്ങള്‍ പോകുന്നത്. പ്രത്യേകിച്ചും ഒരാളെപ്പറ്റി മോശമായി ചിത്രീകരിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരാളിന് അര്ഹമായത് പോലും നിഷേധിക്കാന്‍ കഴിയും.

ഞങ്ങളുടെ അന്നത്തെ പ്രിന്സിപ്പാള്‍ ഒരു സാധു മനുഷ്യനായിരുന്നു. എന്റെ വിലയിരുത്തലില്‍ ഒരു ദുര്ബ്ബ്ലഹൃദയന്‍. പോര്രാഞ്ഞു അദ്ദേഹത്തിനു സാധാരണയില്‍ കുറഞ്ഞ ഉയരമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ തോതില്‍ അപകര്ഷതാബോധവും ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹത്തിനു മറ്റദ്ധ്യാപകരെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായിച്ചിരുന്ന ചില വീരന്മാര്‍ വിദഗ്ദ്ധമായി അദ്ദേഹത്തിന്റെ ഈ ദൌര്ബ്ല്ല്യം ചൂഷണം ചെയ്യുന്നുണ്ടായിരുന്നു.

ഉദാഹരണത്തിന് ഇത്തരം സഹായികളില്‍ ഒരാള്‍ പറയുന്നു : എന്റെ സാരേ, സാരിനെപ്പറ്റി Mr.X പറഞ്ഞതെന്തെന്നരിയാമോ? കഷ്ടം എനിക്ക് പറയാന്‍ പോലും ലജ്ജതോന്നുന്നു. സ്വാഭാവികമായും പാവം തലവന്റെ ജിജ്ഞാസ ഉണരുന്നു. എന്നിട്ട് Mr.X ഇന്നയിടത്തു വച്ച് സാരിനെപ്പറ്റി ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു എന്ന് ഏഷണി പറഞ്ഞു പിടിപ്പിക്കുക ഇവരില്‍ ചിലരുടെ തൊഴില്‍ ആയിരുന്നു. പ്രത്യേകിച്ചും കാര്യങ്ങള്‍ പച്ചയായി മാത്രം പറയാനറിയുന്ന , പറയാന്‍ മടിക്കാത്ത എന്നപ്പോലെയുള്ളവര്‍ ഈ ഏഷണിക്കാരുടെ ഇരയായി ക്രൂശിക്കപ്പെടുമെന്നു തീര്ച്ചയാ യിരുന്നു. അതുപോലെ ഒന്നില്‍ കൂടുതല്‍ അനുഭവങ്ങള്‍ എനിക്ക് ഉണ്ടായതു കൊണ്ടു പറഞ്ഞതാണ്. അന്ന് ഞങ്ങളുടെ പ്രിന്സി്പ്പാ ളിനെ ഇങ്ങനെ തെറ്റായി ഏഷണി പറഞ്ഞു അദ്ദേഹത്തിന്റെ നല്ല പിള്ളയായി സ്വന്തം കാര്യങ്ങള്‍ അവിഹിതമായി നേടിയ പലരും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പാവം പ്രിന്സിപ്പാള്‍ അവസാനം ഇവരുടെ തന്നെ ഉപജാപത്തില്‍ വീണു പോയി എന്നത് മറ്റൊരു സത്യം , അഥവാ വിധിവൈപരീത്യം.

അഭിപ്രായങ്ങള്‍