ആര്‍ ഈ സി / എന്‍ ഐ ടി ഓര്മ്മകള്‍ - 1

ആമുഖം
ഒരു ജീവിതത്തിന്റെ സിംഹഭാഗവും, (നാല്പ്പതിലധികം വര്ഷ്ങ്ങള്‍) ഞാനും എന്റെ കുടുംബവും ചിലവഴിച്ച ആര്‍ ഈ സി (എന്‍ ഐ ടി ) ക്യാമ്പസ്സിലെ ജീവിതത്തിലെ ചില ഓര്മ്മകള്‍ പങ്കുവെ ക്കുന്നു. ഞങ്ങളെ സ്നേഹിച്ചും ശകാരിച്ചും കൈപിടിച്ചുയര്ത്തിയ പല ഗുരുതുല്യരായവരും സ്നേഹിതരും സഹപ്രവര്ത്തകരും മണ്മറഞ്ഞു കഴിഞ്ഞു. അവരുടെ പാവനസ്മര ണയ്ക്ക് മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍. ഒരദ്ധ്യാപകനെന്ന നിലയില്‍ എനിക്കെന്നും പ്രചോദനമായി രുന്ന എന്റെ അസംഖ്യം വിദ്യാര്ഥികള്ക്കും അദ്ധ്യാപക അദ്ധ്യാപകേതര സഹപ്രവ്ര്ത്തകര്ക്കും സ്നേഹാദരങ്ങളോടെ ഓരോ പൂച്ചെ ണ്ടുമായി തുടങ്ങുന്നു. ഈ കുറിപ്പുകളില്‍ യാദൃശ്ചികമായി കടന്നു കൂടാന്‍ സാദ്ധ്യതയുള്ള വിമര്ശ്നാത്മകമായ വാക്കുകള്‍ ആരെയും മന:പൂര്വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നാദ്യമേ സൂചിപ്പിക്കുന്നു. ശ്രദ്ധക്കുറവു കൊണ്ടു അത്തരം പരാമര്ശങ്ങള്‍ കടന്നു കൂടുന്നു എങ്കില്‍ അതിനു ആദ്യമേ ക്ഷമ ചോദി ക്കുന്നു.


1: ടി കെ എമ്മില്‍ നിന്ന് ആര്‍ ഈ സി യിലേക്ക്

മലബാറിലെ ആദ്യകാല കോളേജുകളില്‍ ഒന്നായ പാലക്കാട്ട് വിക്ടോറിയ കോളേജില്‍ ഒരു വര്ഷം പഠിച്ചതിനു ശേഷം അഞ്ചു വര്ഷം കൊല്ലത്തു പഠിച്ചു. ഒരു വര്ഷം അവിടെ തന്നെ എഞ്ചിനീയറിംഗ് അദ്ധ്യാപനത്തിന്റെ ആദ്യപാഠങ്ങള്‍ പരിശീലിച്ചു. തൊട്ടു മുമ്പത്തെ വര്ഷം വരെ തോളത്തു കയ്യിട്ടു നടന്നിരുന്ന ഒരു വര്ഷം മാത്രം ജുണിയരായ സുഹൃത്തുക്കളെ പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. അവരുടെ സ്നേഹപൂര്വ്വം ആയ അഭിപ്രായങ്ങള്‍ എന്റെ തൊഴിലിലെ അപാകതകള്‍ കുറെയൊക്കെ പരിഹരിക്കാന്‍ സഹായിച്ചു കൊല്ലത്തു പഠിപ്പിച്ചു ഒരു വര്ഷം തികഞ്ഞിട്ടില്ല, മദ്ധ്യവേനല്‍ അവധിക്കു ആര്‍ ഈ സി യിലേക്ക് ഇന്ടര്വ്യൂ വിനു വിളിച്ചു. മധുസൂധനന്‍ സാറിന്റെ വീട്ടു മേല്‍വിലാസത്തില്‍ തിരുവനന്തപുരം പ്രൊഫഷണല്‍ എക്സിക്യുട്ടീവ് എമ്പ്ലോയ്മെന്റ്റ് എക്സ്ചെഞ്ചില്‍ പേര് രെജിസ്ടര്‍ ചെയ്തത് കൊണ്ടു. അന്ന് ആര്‍ ഈ സിയില്‍ ആദ്യത്തെ നിയമനം എമ്പ്ല്യോയ്മെന്റ്റ് എക്സ്ചെഞ്ചില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റില്‍ നിന്നായിരുന്നു, ഇന്ടര്വ്യുവിനു ശേഷം.
ഏതായാലും കോഴിക്കോട്ടു തീരെ പരിചയം ഇല്ലാത്ത പട്ടണം. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു ആലപ്പുഴ എറണാകുളം തൃശ്ശൂര്‍ ഷോരണൂര്‍ വഴി വൈകുന്നേരം കോഴിക്കോട്ടു എത്തി. ( ഇടപ്പാള്‍ വഴിയുള്ള യാത്ര അന്ന് ആയിട്ടില്ല ) കല്ലായി റോഡിലെ ഇമ്പീരിയല്‍ ലോഡ്ജില്‍ ഒരു മുറിയെടുത്തു വിശ്രമിച്ചു. രാവിലെ കുളിച്ചു പാളയം ബസ്റ്റാണ്ടില്‍ നിന്ന് ആര്‍ ഈ സി യിലേക്ക് ബസ്സ് കയറി. പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു എങ്കിലും നാല്പതു മിനുട്ട് കൊണ്ടു അവിടെ എത്തി. ബസ്സിനു ചാര്ജു വെറും നാല്പ്തു പൈസാ ആയിരുന്നു. മെയിന്‍ബില്‍ഡിംഗിലെ പ്രിന്സിപ്പാളിന്റെ ആഫീ സില്‍ വച്ചായിരുന്നു ഇന്ടര്വ്യൂ. അദ്ധ്യാപകനായി കൊല്ലത്ത് ജോലി ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍, എന്ത് വിഷയമാണ് പഠിപ്പിക്കുന്നത് എന്നായി. മധുസൂധനന്‍ സാര്‍ പഠിപ്പിച്ച വൈദ്യുതിയുടെ ഉത്പാദനം വിതരണം സംരക്ഷണം എന്ന വിഷയമാണെന്ന് പറഞ്ഞപ്പോള്‍ അതില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങി. പഠിച്ചപ്പോള്‍ തന്നെ നല്ല രീതിയില്‍ പഠിച്ചു, പോരാഞ്ഞു ഒരിക്കല്‍ പഠിപ്പിക്കുകയും ചെയ്തപ്പോള്‍ വ്യക്തമായി ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞു. പരിപഥഛെദകങ്ങളെ ( Circuit breakers) കുറിച്ചായിരുന്നു ചോദ്യ ങ്ങളില്‍ പലതും, എണ്ണ നിറച്ചതും നിറയ്ക്കാത്തതും വായു പ്രവാഹമുള്ളതും എല്ലാം തന്നെ.

അതെ ദിവസം ഇന്ടര്വ്യൂവിനു കൂടെ ഉണ്ടായി രുന്നവരില്‍ മൂന്നു പേര്‍ ആര്‍ ഈ സി യില്‍ താല്ക്ക്കാലികമായി ജോലി ചെയ്യുന്നവരായി രുന്നു. പുറത്ത് നിന്ന് ആന്ധ്രക്കാരനായ ഒരു റെഡ്‌ഡിയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. റെഡ്‌ഡി എം ഈ പാസായ ആളായിരുന്നു, എങ്കിലും എന്റെ ഇന്ടര്വ്യൂ കൂടുതല്‍ നന്നായിരു ന്നത് കൊണ്ടോ ദൈവാധീനം കൊണ്ടൊ ഭാഗ്യം കൊണ്ടോ അറിയില്ല എന്നെ അഞ്ചു പേരില്‍ ഒന്നാമതായി റാങ്ക് ചെയ്തു, റെഡ്‌ഡി രണ്ടാമതും, അതിനു താഴെയാണ് ആര്‍ ഈ സി യില്‍ താല്കാലികമായി ജോലി ചെയ്തിരുന്നവരേ റാങ്ക് ചെയ്തത്. അവര്‍ മൂന്നു പേരും മലബാറു കാര്‍ തന്നെ. ഞാനാണെങ്കില്‍ തെക്കന്‍.

പൊതുവേ തെക്കന്മാരോടു വെറുപ്പാണ് മലബാറില്‍ എന്നു പറഞ്ഞു കേട്ടിരുന്നു. ഇതിനു കാരണം തെക്ക് നിന്ന് മലബാറില്‍ കുടിയേറി പാര്ത്ത പലരും നിസ്സാര വിലയ്ക്ക് വാങ്ങിയ വസ്തുക്കളില്‍ അച്ചനും അമ്മയും മക്കളും എല്ലാവരും കൂടി അദ്ധ്വാനിച്ചു ഏതാനും വര്ഷം കൊണ്ടു കാടു പിടിച്ചു കിടന്ന പാഴ്നിലങ്ങല് ഒന്നാം തരം കൃഷി സ്ഥലമാക്കി മാറ്റി സാമാന്യം നല്ല വരുമാനം ഉണ്ടാക്കി വന്നു എന്നതാവാം.. എസ് കെ പൊറ്റക്കാടിന്റെ വിഷകന്യക പോലെ യുള്ള നോവലുകളില്‍ വിവരിച്ച ഇവരുടെ സാഹ സിക ജീവിതം മലമ്പനിയോടും കാട്ടുമൃഗങ്ങളോ ടും പൊരുതിയായിരുന്നു തരിശുഭൂമി കൃഷിഭൂമി യാക്കിയത് എന്നുള്ള കാര്യം സൌകര്യപൂര്വ്വം പലരും മറന്നു. നിസ്സാര വിലയ്ക്ക് വെറുതെ കിടന്ന സ്ഥലം വാങ്ങി ഒന്നാം തരം കൃഷി സ്ഥലമായപ്പോള്‍ തെക്കുനിന്നു വന്നവര്‍ നാട്ടുകാരെ കബളിപ്പിച്ചു എന്ന് നാട്ടു കാര്ക്ക് തോന്നി തുടങ്ങി. അങ്ങനെയാണെന്ന് തോന്നുന്നു തെക്കന്മാര്‍ അനഭിമതരായി തീര്ന്നത്. ‘ ചേട്ടന്മാര്‍’ എന്നാണു ഇവരെ പൊതുവേ മലബാറുകാര്‍ വിളിച്ചിരുന്നത്‌. ഇന്നും കുറെയൊക്കെ ഈ തെക്ക് വടക്ക് വ്യത്യാസം നിലനില്ക്കു ന്നു എന്നത് സത്യം തന്നെ. ഞങ്ങ ളുടെ കുട്ടികള്‍ വലുതായി വിവാഹം ആലോചിച്ചു തുടങ്ങിയപ്പോഴാണ് ഈ വേര്തിരിവ് വ്യക്തമായി മനസിലായത്. തൃശ്ശൂരിനു തെക്ക് നിന്നുള്ളവരാ ണെന്നറിഞ്ഞാല്‍ മലബാറില്‍ നിന്നുള്ള ഒരു പെണ്ണിനെ കെട്ടാന്‍ വളരെ വിഷമിക്കും എന്ന് തീര്ച്ച. മറ്റൊരു കാര്യം ബ്രിട്ടീഷ്‌കാരുടെ കാലം മുതലെ മദിരാശിയോടു കൂടി നിന്ന മലബാര്‍ സംസ്ഥാന പുന:സംഘട നയില്‍ കേരളത്തി നോടോപ്പം ചേര്ന്ന്തില്‍ എതൃപ്പുള്ള ഒരു വിഭാഗം ആള്ക്കാര്‍ മലബാരിലുണ്ടായിരുന്നു എന്നതും കാരണമാവാം. അന്നും ഇന്നും മലബാറില്‍ വേരുരപ്പിച്ച പ്രബലരായ കമ്മ്യൂണിസ്റ്റുകാരല്ലാതെ. കേരള സംസ്ഥാനം രൂപീകൃതമായി ( 1956) കഴിഞ്ഞു നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ലോകത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ കൂടി ഒരു കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വരുകയും ചെയ്തല്ലോ ( 1957) .

ആര്‍ ഈ സി യില്‍ നിയമനം കിട്ടിയ വിവരം ടി കെ എമ്മിലെ പ്രിന്സിപ്പല്‍ ശ്രീ പദ്മനാഭന്‍ നായരേ അറിയിച്ചപ്പോള്‍ ഒരു മാസത്തെ നോട്ടീസ് അല്ലെങ്കില്‍ ശമ്പളം കൊടുത്താലെ വിടുതല്‍ കിട്ടുകയുള്ളൂ എന്ന് പറഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു താന്‍ ഏതായാലും ടി കെ എം ട്രസ്റ്റ് ചെയര്മാന്‍ ശ്രീ ഷാഹല്‍ ഹസ്സന്‍ മുസലി യാരെ കണ്ടു നോക്ക്, ചിലപ്പോള്‍ ഒഴിവായി ക്കിട്ടും എന്ന് പറഞ്ഞു. അതനുസരിച്ച് കടപ്പാക്കടയില്‍ ഉള്ള ചെയര്മാന്റെ വീട്ടില്‍ പോയി, അദ്ദേഹത്തെ കണ്ടു. ചെയര്മാന്‍ :”എന്താണ് നിങ്ങള്‍ പോകുന്നത്? ഞാന്‍: “ആര്‍ ഈ സി കേന്ദ്ര സര്ക്കാര്‍ സ്ഥാപനമാണ്‌, പോരാഞ്ഞു അവയിലെ പി ജി കോര്സുകള്‍ തുടങ്ങാന്‍ പോകുന്നു, എനിക്ക് അവിടെ തന്നെ പി ജി ചെയ്യാന്‍ അവസരം കിട്ടിയേക്കും , അതുകൊണ്ടാണ്” . “ശരി പൊക്കോ, ഈ മാസത്തെ ശമ്പളം വെള്ളിയാഴ്ച തന്നെ വാങ്ങി പൊക്കൊളൂ, നല്ലത് വരട്ടെ.” അദ്ദേഹം ആശംസിച്ചു. ഒരു സര്ക്കാര്‍ സ്ഥാപനം ആണെങ്കില്‍ ചുവപ്പ് നാട യുടെ അറ്റത് കുടുങ്ങി അവിടെക്കിടന്നെനെ. അങ്ങനെ ടി കെ എമ്മില്‍ നിന്ന് 1969 ആഗസ്റ്റ്‌ 29 വെള്ളിയാഴ്ച 31 ആം തീയതി വരെയുള്ള ശമ്പളവും വാങ്ങി സെപ്റ്റംബര്‍ ഒന്നിന് തന്നെ ഞാന്‍ ആര്‍ ഈ സി യില്‍ അദ്ധ്യാപകനായി (അസോസിയേറ്റ് ലെക്ച്ചരര്‍) ജോലിയില്‍ ചേര്ന്നു . അന്ന് ടി കെ എമ്മില്‍ ലെക്ച്ചരര്‍ ആയി കിട്ടിയിരുന്ന ശമ്പളം 300 രൂപയായിരുന്നു. ആര്‍ ഈ സി യില്‍ അസോ. ലെക്ച്ചരര്ക്ക് തന്നെ 375 രൂപ കിട്ടുമായിരുന്നു. ഒരു വര്ഷത്തിനകം ലെക്ച്ചരര്‍ ആകാനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും